പകലിന്റെ ചെവിയിലേക്ക്
കരച്ചിലിന്റെ ഒരു പുഴ
മലവെള്ളപ്പാച്ചിലായ്
തിമിർത്തു വരുമ്പോൾ
ആർദ്രതയുടെ പച്ചപ്പുകളും
സൗമ്യതയുടെ പൂവരമ്പുകളും
കടലെടുക്കുന്നു.

വാർത്തകളുടെ
കനൽ മുനകളിൽ നിന്ന്‌
സങ്കടങ്ങളുടെ
പർവ്വതങ്ങൾ
പൊട്ടിത്തെറിച്ച
കൽച്ചീളു കൊണ്ട്
എന്റെ കണ്ണുകൾ മുറിയുന്നു.

എന്നിട്ടും,
ഒരു പകലിന്റെ മാത്രം
ആയിസ്സു നൽകി
അവയൊക്കെ
കൺകലക്കങ്ങൾ-
ക്കപ്പുറത്തുള്ള
കലണ്ടറിലെ
ചത്തുവീഴുന്ന
അക്കങ്ങളിലേക്ക്
വലിച്ചെറിഞ്ഞ്
നടന്നകന്നു.

പതഞ്ഞ് പൊങ്ങുന്ന
വാർത്തകളുടെ ലാവകൾ
ഒഴുകി ഘനീഭവിച്ച്
വെറും
കൽക്കഷണങ്ങളായി
പരിവർത്തനം
ചെയ്യപ്പെടുമ്പോൾ
ഞാൻ
“അപ്‌ഡേറ്റ്” ചെയ്യപ്പെട്ട
മനുഷ്യനെന്ന്
അഹങ്കരിച്ചു നിന്നു.

1 Comment
  1. Meera Achuthan 4 years ago

    നന്നായിട്ടുണ്ട്.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account