യാത്ര തുടരേണമനേക കാതം –
ഓർമ്മ  തന്നമൂല്ല്യ  സമ്പത്തുമായി
സഞ്ചാര മാർഗേ  ചിന്തയിലുണണരുന്നു
പിന്നിട്ട വഴികളും കനിവിൻ മുഖങ്ങളും

ജീവിത കാമന തന്നാലിംഗനത്തി-
ലമരാതെ ചലനം തുടരേണം
വ്യാപൃതമായോരീ മേഖലയിലൊന്നുമെൻ –
സ്ഥിര വാസമേൽപ്പിക്കാനാവില്ലൊരിക്കലും

മാറും ഋതുക്കൾ തന്നാശ്ലേശം
കൊതിക്കുന്ന നിത്യ സഞ്ചാരി ഞാൻ
ഭൂമി തൻ സൗന്ദര്യ ധാമങ്ങളെത്രയിത്
നുകരാതെ നുകരാൻ കരുത്തെനിക്കേകൂ

ഒന്നായി മാറാത്ത കദനങ്ങൾ ഒക്കവേ
ഒഴുകുന്നപുഴയിയിലടക്കേണമൊരിക്കൽ
നീളും സരണി തൻ ഭാഗമായ്
നിഴൽപതിപ്പിക്കാതെ നീങ്ങട്ടെ ഞാൻ

പ്രകാശ കണികകൾ തൻ സഞ്ചലനമെൻ
മുന്നിൽ സ്വർണ്ണ പ്രഭയാൽ!
കറങ്ങുന്നിതാ  ഭൂഗോളമാവേഗം
പറന്നകലുന്നു കാണാക്കിളി

അദൃശ്യനായ് ഞാനിതാ ചരിക്കുന്നു നിത്യം –
കാണാ കാഴ്ച്ചകളിലേകനായ് മനമാലേ
യാത്ര തുടരേണമനേക കാതമിനി –
ആത്‌മ പ്രകാശത്തിൻ തിരിയിലെ  നാളമായ്

7 Comments
 1. Haridas 2 years ago

  യാത്ര തുടരേണമനേക കാതമിനി –
  ആത്‌മ പ്രകാശത്തിൻ തിരിയിലെ നാളമായ്… nice lines

 2. Madhav 2 years ago

  Good lines

 3. Author
  Sangeetha SJ 2 years ago

  Thank you

 4. Manoj 2 years ago

  Good one…

 5. Padmanabhan 2 years ago

  യാത്ര തുടരേണമനേക കാതം – ഓർമ്മ തന്നമൂല്ല്യ സമ്പത്തുമായി…. nice

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account