ഓണം എല്ലാം നഷ്ടപ്പെട്ടയിടങ്ങളിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ്. നഷ്ടമായ ആഹ്ളാദങ്ങളെയെല്ലാം വീണ്ടെടുക്കലാണ്. കഴിഞ്ഞു പോയ ഒരു നല്ല കാലത്തെയോർത്ത് പ്രതീക്ഷയോടെ ഒരു പുതുലോകം സൃഷ്ടിക്കാനുള്ള ഒരുക്കമാണ്. അതിനാൽ ഓണത്തെ നമുക്ക് സമൃദ്ധിയുടെ ആഘോഷം എന്നല്ല, സമൃദ്ധിയിലേക്കുള്ള ആഘോഷം എന്നു വിളിക്കാം. പഴയ കാർഷിക സംസ്കാരം ഇന്ന് കേരളത്തിന് അന്യമാണെങ്കിലും മലയാളി ഉത്സാഹത്തോടെ ഓണത്തെ ഇന്നും വരവേൽക്കാനുള്ള കാരണം ഉയിർത്തെഴുന്നേൽപ്പിനോടുള്ള ഈ ആവേശം തന്നെയാണ്. പ്രളയവും നിപയും വന്നപ്പോളും നമ്മൾ അതിജീവിച്ചതും ഇതേ ആത്മവിശ്വാസം കൊണ്ടു തന്നെയാണ്. അതിജീവിക്കും, ഈ മഹാമാരിയെയും.
എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ….