ഈ മഞ്ഞുകാലത്തിനപ്പുറം പൂവിരിയുന്ന വസന്തം വരാതിരിക്കില്ല എന്നെഴുതാൻ നമുക്കൊരു കവിയെ ഉള്ളൂ. അതായിരുന്നു പി. ബി. ഷെല്ലി. ഇംഗ്ലീഷ് സാഹിത്യത്തിലെ കാൽപ്പനിക കവികളിൽ പ്രമുഖനായിരുന്നു ഷെല്ലി. തന്റെ കവിതകളിലും ആശയങ്ങളിലും ജീവിതത്തിലും ഒരുപോലെ വിപ്ലവകാരിയായിരുന്ന ഷെല്ലിയെ ലോകം അംഗീകരിച്ചത് മരണശേഷം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതകളിൽ ചിലതുമാത്രമാണ് Ozymandias, Ode to the West Wind, To a Skylark, Music തുടങ്ങിയവ.

1792 ആഗസ്ത് 4 ആണ് സർ തിമോത്തി ഷെല്ലിയുടെയും എലിസബത്ത് പിൽഫൊഡിന്റെയും മകനായി ഷെല്ലി ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വെച്ചു തന്നെയായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി ഓക്‌സ്‌ഫോർഡ് യൂനിവെർസിറ്റിയിൽ ചേർന്നെങ്കിലും The Necessity of Atheism എന്ന പ്രബന്ധം എഴുതിയതിന്റെ പേരിൽ അദ്ദേഹത്തെ അവിടെ നിന്ന് പുറത്താക്കി. തന്റെ പിതാവിന്റെ സ്വാധീനത്തിൽ വീണ്ടും അവിടെ പഠനം പുനരാരംഭിക്കാൻ സാധിക്കുമായിരുന്നുവെങ്കിലും അതിനു വഴങ്ങാത്തതിന്റെ പേരിൽ അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കുന്നു. തന്റെ ആദ്യ ഭാര്യയായ ഹാരിയറ്റ് വെസ്റ്റ്ബ്രുക് മായുള്ള തകർന്ന ബന്ധത്തിന് ശേഷം വീണ്ടും വിവാഹം കഴിച്ചുവെങ്കിലും അതും വിജയം കണ്ടില്ല. ജുലൈ 8, 1822 നു അദ്ദേഹത്തിന്റെ മുപ്പതാം പിറന്നാളിന് മുൻപ് ബോട്ടപകടത്തിലാണ് ഷെല്ലി ഒരുപിടി കവിതകൾ ബാക്കി വെച്ച് ഈ ലോകത്തോട് വിടപറഞ്ഞത്.

പതിനാലു വരി കവിതകൾ അല്ലെങ്കിൽ sonnets എന്ന് വിളിക്കപ്പെടുന്ന കവിതാ സങ്കേതത്തിലാണ് Ozymandias എന്ന കവിത എഴുതപ്പെട്ടിരിക്കുന്നത്. Ozymandias ഈജിപ്‌ത് ഭരിച്ചിരുന്ന Ramesis രണ്ടാമൻ എന്ന രാജാവാണ്. ജീവിച്ചിരിക്കുമ്പോൾ വളരെ അഹങ്കാരിയായിരുന്ന രാജാവ് ഒരു വലിയ മരുഭൂമിയിൽ എല്ലാ ദിശയിൽ നിന്നും കാണുന്ന വിധത്തിൽ തന്റെ പ്രതിമ സ്ഥാപിക്കുന്നു. പാറ കൊണ്ടുണ്ടാക്കിയ ആ പ്രതിമയെ ആർക്കും, പ്രകൃതി ശക്‌തിൾക്കുപോലും, നശിപ്പിക്കാൻ കഴിയില്ല എന്നയാൾ വിശ്വസിച്ചു. പക്ഷെ കാലങ്ങൾക്ക് ശേഷം ആ മരുഭൂമി കടന്നു വന്ന ഒരു യാത്രക്കാരൻ ആകെ പൊട്ടിപൊളിഞ്ഞു മണലിൽ പൂണ്ടു കിടക്കുന്ന ആ പ്രതിമയെ കാണുന്നതും അതിനെക്കുറിച്ച് കവിയോടു പറയുന്നതുമാണ് സന്ദർഭം. നശ്വരനായ മനുഷ്യന്റെ സൃഷ്‌ടികൾ പ്രപഞ്ച സൃഷ്‌ടിക്കുമുന്നിൽ എത്ര നിസ്സാരമാണ് എന്ന ആശയമാണ് കവി ഇവിടെ ഉപയോഗിക്കുന്നത്.

ഒസിമാന്റിയസ്

ഏതോ വിദൂര ദേശത്തു നിന്ന് വന്ന
ഒരു സഞ്ചാരിയെ ഞാൻ കാണുന്നു.
അയാളെന്നോട് പറയുന്നത്
മരുഭൂമിയിൽ അയാൾ കണ്ട ഉടലില്ലാത്തൊരു
പ്രതിമയെ കുറിച്ചാണ്.
അതിനടുത്തായി
പാതി മണ്ണിൽ പൂണ്ടൊരു മുഖം കിടപ്പുണ്ടെത്രേ!
അതിന്റെ കോടിയ ചുണ്ടുകളിൽ
പുച്ഛഭാവം പ്രകടമായിരുന്നുവേത്രേ!
അതിന്റെ വളഞ്ഞ പുരികക്കൊടികളിൽ
ക്രൗര്യം കലർന്നൊരു ആജ്ഞയുണ്ടായിരുന്നുവേത്രേ!
അതിന്റെ പാദങ്ങൾക്കപ്പുറത്ത്
ഇങ്ങിനെ എഴുതി വെച്ചിരുന്നുവേത്രേ!
“ഞാൻ ഒസിമാന്റിയസ്! രാജാധിരാജനാണ് ..
അല്ലയോ ദൈവങ്ങളെ… എന്നെ നോക്കൂ
എന്റെ പ്രവൃത്തികളിൽ അസൂയപ്പെടൂ”
പക്ഷെ..
ഒന്നും ബാക്കിയില്ല, പരന്നുകിടക്കുന
നിശബ്ദമായ മരുഭൂമി മാത്രം സാക്ഷി.

ഈ കവിതയിൽ ഷെല്ലി രാജാധികാരത്തിന്റെ ദുഷ്‌ടതകളെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. കല്ലിൽ കൊത്തിവെച്ച പ്രതിമയുടെ മുഖത്ത് എത്ര കൃത്യമായാണ് ഒരു വഴിപോക്കന് പോലും മനസ്സിലാകുന്ന വിധത്തിൽ ശിൽപ്പി ഭാവങ്ങൾ കൊത്തിവെ ച്ചിരിക്കുന്നത്! സമയം ശിൽപ്പിയുടെയും കലയുടെയും ഔനത്ത്യം വ്യക്തമാകുന്നുണ്ട് ഇവിടെ.

I met a traveller from an antique land
Who said: Two vast and trunkless legs of stone
Stand in the desert. Near them on the sand,
Half sunk, a shatter’d visage lies, whose frown
And wrinkled lip and sneer of cold command
Tell that its sculptor well those passions read
Which yet survive, stamp’d on these lifeless things,
The hand that mock’d them and the heart that fed.
And on the pedestal these words appear:
“My name is Ozymandias, king of kings:
Look on my works, ye Mighty, and despair!”
Nothing beside remains: round the decay
Of that colossal wreck, boundless and bare,
The lone and level sands stretch far away.

അജിത ടി ജി 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account