രണ്ടു പാലങ്ങൾ നാം
അഴിമുഖത്തധികനാളായി
പരസ്‌പരം നോക്കി
കരകളെ കോർത്തവർ
കടലിനെ പുണരാനായും
വേഗങ്ങളെ തടയുന്നവർ
അടിയൊഴുക്കറിയുന്നവർ

പറയുവാനില്ലെനിക്കും നിനക്കും
ഭിന്നസ്വരങ്ങളായ് ചിതറുവാനില്ല
അറിയാത്തതായെന്തുണ്ട്
കാലമെത്രയായ് നമ്മളീ
സംഗമലഹരിയറിയുന്നൂ
കിനാവു തുന്നുന്നൂ.

എത്ര ജീവിതങ്ങളെക്കണ്ടവർ
നിശ്ശബ്‌ദമായെത്ര ദേഹങ്ങൾ
നമുക്കിടയിൽനിന്നൂർന്നുപോയ്
തപ്‌തനിശ്വാസമായെത്ര നോട്ടങ്ങളെ
ഭദ്രമായ്പ്പൊതിഞ്ഞക്കരെ ചേർത്തു നാം
സാന്ദ്രമൗനങ്ങളായ് വീണ്ടുമീ
പാതകളെണ്ണിക്കടന്നുപോം
അജ്ഞാതകാമുകർ
വെന്തസ്വപ്‌നങ്ങളെ കാറ്റിനാൽ തഴുകി
സ്‌നേഹവാക്കാലിഴചേർത്തു വെക്കവേ
എത്ര കാതങ്ങൾ നമുക്കിടയിൽ
മിന്നിമായുന്നു
മഹാസാഗരവിസ്‌മയം!

ഇല്ലൊരിക്കലും നീളില്ല
എന്റെ കൈത്തലം നിന്റെ നേർക്കെങ്കിലും
രണ്ടു പ്രണയങ്ങൾ നാം
അഴിമുഖത്തിരകളെ
കണ്ടുനിൽക്കുന്നവർ
ചേരും പടി ചേർക്കുന്നവർ

5 Comments
  1. Sunil 1 week ago

    Good.

  2. Sibin Haridas Sibin 1 week ago

    ഇനിയും പറഞ്ഞു തീരാത്ത പ്രണയം……. ഹൃദ്യം

  3. Rajeev 1 week ago

    Nice…

  4. Vishwanath 1 week ago

    good lines…

  5. Vishnu 1 week ago

    Nice..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account