മുറ്റത്തെ
തൊടിയിൽ
കണ്ടവരുണ്ട്.
അവളെ
ഒളികണ്ണിട്ടു
നോക്കിയ
ഇടവഴിയിൽ
കണ്ടവരുണ്ട്.
ചിത്രശലഭങ്ങൾ
പാറിപ്പറക്കുന്ന
ഇളംകാറ്റിൽ പോലും
മണം പരത്തി
ഓടി നടക്കുന്നുണ്ട്.
തൂണിലും
തുരുമ്പിലുമുണ്ട്.
എങ്കിലും
വാക്കുകളിലേക്ക്
ആവാഹിക്കുമ്പോൾ
മാത്രമാണ് കവിതേ
നീ പിടികൊടുക്കാതെ
കടന്നു കളയുന്നത്.

1 Comment
  1. Peter 5 years ago

    മനസ്സിലുള്ള വാക്കുകൾ വിരലുകളിൽ എത്താറില്ല… nice.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account