രാകേഷ് മനോഹർ അളിയനായി വരുന്നത് അയാളെ ഒരുപാട് സന്തോഷിപ്പിച്ചു. ഇന്ത്യയിലെ അറിയപ്പെടുന്ന ഇംഗ്ലീഷ് എഴുത്തുകാരിൽ ഒരാളാണെന്ന് മാത്രമല്ല, മെട്രോനഗരത്തിലെ പച്ചയായ ജീവിതങ്ങൾ തുറന്നെഴുതി ഇപ്പോൾ വിവാദനായകനായി കത്തിനിൽക്കുകയുമാണല്ലോ.

ശാന്തിക്ക് ഒരു തീരുമാനത്തിലെത്താൻ ആയില്ല. കഥകളിൽ പറയുന്നതൊക്കെ രാകേഷിന്റെ സ്വന്തം അനുഭവങ്ങൾ തന്നെയാകാമെന്ന് വിശ്വസിച്ച് ഒരു ആരാധികയായി അകന്നുകഴിയാനാണ് അവൾക്കിഷ്ടം. കാരണം ശാന്തി എഴുതുന്ന കഥകൾ എന്നും സ്വന്തം അനുഭവങ്ങൾ തന്നെയായിരുന്നു. ജീവിതത്തിൽ ആകെയുണ്ടായ ഒരു നഷ്ടപ്രണയത്തെ മനസ്സിന്റെ അടിത്തട്ടിലിട്ട് പുകച്ച് പല ആങ്കിളിൽ നോക്കിക്കാണുന്ന കിണറ്റിലെ തവളകളായിരുന്നു അവളുടെ എല്ലാ കഥകളിലെയും നായികമാർ. അയാൾ ഒരുപാട് പറഞ്ഞുനോക്കി, ഫിക്ഷനും ജീവിതവും കൂട്ടിക്കുഴക്കരുതെന്ന്.

അമ്മ ഗുജറാത്തിയാണെങ്കിലും അച്ഛൻ തനി തൃശൂർകാരനായ മനോഹരനായിരുന്നിട്ടും രാകേഷിന് മലയാളം പറയാൻ ഭയങ്കര പിശുക്കാണെന്നാണ് കല്യാണം മുടക്കാൻ ശാന്തി പറയുന്ന മറ്റൊരു കാരണം. പിന്നെയും കുറെ കാരണങ്ങൾ നിരത്തി. മുടിക്കും മീശക്കും ഇടയ്ക്കിടെ ചെമ്പിന്റെ നിറമാണത്രെ. കൈവിരലുകൾക്ക് ഒരു പൗരുഷമില്ല. ലേഡീസ് ഫിംഗർ മാതിരി…

എല്ലാ കാരണങ്ങളും ബാലിശമാണെന്ന് വീട്ടുകാരും കൂട്ടുകാരും വിധിയെഴുതിയപ്പോൾ ശാന്തി ഒറ്റപ്പെട്ടു. തലകുനിക്കുകയേ രക്ഷയുള്ളൂ എന്നായി.

ഒരവസരം കിട്ടിയപ്പോൾ അയാൾ രാകേഷിനോട് പറഞ്ഞു:

“ഈ ഡാർലിംഗ്… ഹണീ.. വിളിയൊക്കെ ഒഴിവാക്കണം. പെങ്ങള് താങ്ങൂല്ല. അത്യാവശ്യം മണിപ്രവാളമാകാം.”

വിവാഹത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ജനാലച്ചില്ല് പൊട്ടിച്ചൊരു വിളി പുറത്തേക്ക് വീശി-

“എടീ പോത്തേ…!”

ശാന്തി അനുസരണയുള്ള ഭാര്യയെപ്പോലെ മുറിയിലേക്ക് ഓടുന്നതിനിടയിൽ ഒരു കള്ളച്ചിരിയോടെ അയാളോട് പറഞ്ഞു:

“നിന്റെ അളിയൻ പച്ചമലയാളമാ!!”

20 Comments
 1. Pramod 3 years ago

  രസിച്ചു വായിച്ചു, നന്ദി…

 2. sugathan Velayi 3 years ago

  മനോഹരമായ കഥ. നല്ല ശൈലി.നർമ്മം..
  ജ്വലനത്തിലൂടെ അക്ഷരങ്ങൾ ജ്വലിക്കട്ടെ.
  തുടർന്നും എഴുതുക .ആശംസകൾ…. അഭിനന്ദനങ്ങൾ.

 3. KGP Nair 3 years ago

  Parakaya pravesam natathi katha parayunna reethi kollam. Keep it up!

 4. മുബി 3 years ago

  കഥ നന്നായിട്ടോ…

 5. Haridasan 3 years ago

  Nice..

 6. കഥയുടെ പേര് നന്നായി ….
  കഥയിൽ പോത്ത് എന്ന പ്രയോഗം കൊണ്ട് ശാന്തിക്ക് യാതൊരു പരിഭവങ്ങളും ഇല്ല …
  പോത്തിനോടും സ്നേഹക്കുറവൊന്നും ഇല്ലായെന്ന് അനുമാനിക്കണം.
  നല്ല വായനാസുഖം തരുന്ന രചന
  അഭിനന്ദനങ്ങൾ

 7. Retnakaran 3 years ago

  നല്ല അവതരണം.. അഭിനന്ദനങ്ങൾ

 8. Meera Achuthan 3 years ago

  കഥ നന്നായിരിക്കുന്നു ,വായിക്കാൻ എന്തോ ഒരു സുഖം.

 9. Peter 3 years ago

  പരിഷ്കൃത ലോകത്തിലും “പോത്തിന്” മാറ്റമില്ല. ഇഷ്ടപ്പെട്ടു…

 10. rajalekshmi pt 3 years ago

  ഇതിലും നല്ല ഒരു ഒമാനപ്പെരുണ്ടോ?

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account