പ്രണയമെന്തിനോടൊന്ന് ചോദിക്ക നീ
ഒരു ചെറു ചിരിയിലായ് ഉത്തരമേകി ഞാൻ
കുളിർനിലാവിനെ, പൂക്കളെ, കാറ്റിനെ
പുലരിയേകുന്ന കാഴ്ച്ചയെ, കിളികളെ
സന്ധ്യതൻ തുടൂപ്പിനെ, രാത്രിയെ
കുഞ്ഞു ചിരികളിൽ ഉതിരുന്ന പാട്ടിനെ
മധു നുകരും ശലഭത്തെ, തുമ്പിയെ
അകലെ ആകാശക്കോണിലെ താരത്തെ
തഴുകിയെത്തുന്ന നിദ്രയെ, സ്വപ്‌നത്തെ
മതിമറന്നു പെയ്യും മഴയെ, വെയിലിനെ

പ്രണയമെന്തിനോടെന്ന് ചോദിക്ക ഞാൻ
ഒരു ചെറു ചിരിയിലായ് ഉത്തരം നൽകി നീ
വിടർന്ന കണ്ണിലെ തെളിമയിൽ മെല്ലെ നീ
കരുതിവെച്ചൊരു വെള്ളരിപ്രാവിന്റെ
ചിറകു കുടയുന്ന മാസ്‌മര കാഴ്ച്ചതൻ
ശ്രുതിയിൽ ആലോലമാടി ഞാൻ നിൽക്കവേ
വന്നു പൊതിഞ്ഞൊരു കാറ്റിന്റെ കയ്യിലായ്
പൂത്തു വിടർന്നൊരു ചെമ്പക ഗന്ധവും
അരികിലെത്തി വീശിത്തുടിക്കവേ

പ്രണയമിത്രമേൽ ദീപ്‌തം മനോഹരം
പ്രണയമിത്രമേൽ കൗതുകം മോഹനം
പ്രണയമാണല്ലോ ജീവിതയാത്രതൻ
വഴിയിൽ അഴകുവിരിച്ചു വയ്ക്കുന്നതും
പ്രണയമില്ലെങ്കിൽ ജീവിത മെത്രയോ
കഠിനമാകും വ്യഥകൾ നിരന്തരം

ജനനമെന്നാൽ പ്രണയമെന്നാകിലും
മരണമെന്നാൽ പ്രണയമെന്നാകിലും
ജനിമൃതികൾക്കിടയിലൊഴുകുന്ന
പ്രണയികളല്ലോ നമ്മളിരുവരും..

3 Comments
  1. Chandran 1 year ago

    Good lines..

  2. Arun 1 year ago

    Nice, could have been little more deeper..

  3. Sunil 1 year ago

    liked it…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account