നിന്നെക്കുറിച്ചൊത്തിരിഎഴുതിയെൻ
തൂലികയിന്നക്ഷരസാനുവിൽ ചെന്നെത്തി-
യനന്തമാമക്ഷരപ്രഭാകിരണമേറ്റിന്നു-
ന്മാദരേണുവിൽ സ്വയം ചലിക്കുന്നിതാ…

എന്തിത്രമനോജ്ഞമായുണ്ടെനിക്കിവിടെ-
നിൻ മോഹനസ്‌മരണകളുള്ളിൽ
നിറഞ്ഞിതാ തുളുമ്പുവാൻ വെമ്പുന്നൊര-
ത്ഭുത തളികയിലെന്നപോൽ…

ഉൾപ്പുളകമാർന്നിതാമിടിക്കുന്നു-
മാനസം, പ്രണയത്തിൻ ഹിമകണം-
കോരിക്കുടിച്ചുഞാനുന്മാദനായിവിടെ
സ്വപ്‌നങ്ങളിൽ ശയിക്കട്ടെ…

നീയൊരുമൃദുലമാം താമരയിതളുപോൽ
ഒഴുകിവിരാജിപ്പതിന്നെൻ
ഹൃദയതടാകത്തിൻ
കുഞ്ഞോളങ്ങളിൽ…

എൻ്റെ ഭാവനകളിന്നിതാ കണ്ണിയടർന്ന-
തുരുങ്കുതകർത്തിന്നുനിൻ
പ്രണയത്തിൻ നേർത്തതലോടലിനായ്-
കൊതിച്ചലയാൻ തുടങ്ങുന്നു…

ഇത്രമേലഭൗമ്യമാം സൗന്ദര്യധാമമോ
നീയിന്നുവിണ്ണിലിറങ്ങിയ ലാവണ്യരൂപമോ,
കല്ലുപോലുറച്ചൊരാതപസ്സിളക്കിയ
മായികപ്രപഞ്ചമോ!!

  ജിതു

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account