ഒരിക്കലും പൊരുത്തമില്ലാത്ത തലവാചകം! പ്രണയവുമായി ബന്ധപ്പെട്ടു പ്രതികാരം എന്ന ഭാവം ഉണ്ടാകാൻ യാതൊരു സാധ്യതയും കാണുന്നില്ല. കാരണം, പ്രണയം, ഒരു ദേവഭാവമാണ്, പ്രതികാരം പൈശാചികവും. ഒരാൾ മറ്റൊരാളെ പ്രണയിക്കാൻ ശ്രമിച്ചു, മറ്റേ ആൾക്ക് പ്രണയമില്ല എന്ന് അറിഞ്ഞാലും അയാൾ പിൻമാറിയെന്നു വരില്ല. പ്രണയസാഫല്യമുണ്ടാകുന്നത് വരെ  വീണ്ടും അഭ്യർത്ഥന നടത്തിക്കൊണ്ടേയിരിക്കും. അതയാളുടെ അവകാശമാണ്. അത് മറ്റേ വ്യക്തിക്ക് ഉപദ്രവമാകാതിരിക്കണം എന്നേയുള്ളൂ..

മറിച്ച്, താൻ സ്നേഹിക്കുന്നയാൾ തന്നെ സ്നേഹിച്ചെ തീരൂ എന്ന നിർബന്ധം പിടിക്കുന്ന തിൽ അർത്ഥമില്ല. കാരണം വ്യക്തികൾ തമ്മിലുള്ള പാരസ്പര്യത്തിൽ  നിന്നും സ്വാഭാവിക മായി,  സ്വയമേവ ഉണ്ടാകുന്നതാണ് സ്നേഹം. പിടിച്ചു പറിച്ചാൽ ഉണ്ടാവുന്ന വികാരമല്ല പ്രണയം.

തന്നെ സ്നേഹിച്ചില്ല / പ്രണയിച്ചില്ല എന്നതിന്റെ പേരിൽ അപരന് നേരെ പ്രതികാര ബുദ്ധി ഉണ്ടാവുന്നത് പ്രണയമല്ല, ധിക്കാരമാണ്, അധീശത്വമാണ്, ഏകാധിപത്യ പ്രവണതയാണ്. അന്യന്റെ സ്വാതന്ത്ര്യത്തെ അവഗണിക്കുന്ന സ്വാർത്ഥതയാണ്. സ്നേഹിക്കാനും സ്നേഹിക്കാതിരിക്കാനും ഒരു വ്യക്തിക്കുള്ള അവകാശത്തെ അംഗീകരിക്കാത്ത അധികാര പ്രയോഗമാണ്. അത് പ്രണയമല്ല, ജനാധിപത്യമല്ല,  സ്നേഹവുമല്ല.

ഇനി മറ്റൊരു അവസ്ഥയുണ്ടാകുമോ?  ഒരിക്കൽ  ഹൃദയം തുറന്നു സ്നേഹിച്ചവർ,   എന്തെ ങ്കിലും സാഹചര്യത്തിൽ അകന്നു നിൽക്കാൻ നിർബന്ധിതരായി എന്ന് വരാം. ഒഴിഞ്ഞു പോകുന്നയാൾ   അതിനു ന്യായീകരണം കണ്ടെത്തും., ” ഈ പ്രണയം, നല്ലതല്ല.. ഞാൻ വിട്ടു പോകുന്നു…”

എന്നാൽ, ഒഴിവാക്കപ്പെട്ടയാൾക്കു ” ചതിക്കപ്പെട്ട”  അനുഭവം ഉണ്ടായെന്നും വരാം. ആപേക്ഷികമായി രണ്ടിലും ശരിയും തെറ്റും ഉണ്ടാകാം…

ഒഴിവാക്കപ്പെട്ടയാൾക്കു  അടിമുടി വേദനിക്കും, ജീവിതം തന്നെ തകർന്നു എന്നും വരാം. എങ്കിലും തന്നെ ചതിച്ചു എന്നല്ല അയാൾക്ക് തോന്നുക, എന്തോ അപാകത തങ്ങളുടെ പ്രണയത്തിൽ വന്നു ചേർന്നിരിക്കുന്നു, ഇന്നല്ലെങ്കിൽ നാളെ അത് തെളിയും, പരിഹരി ക്കപ്പെടും, രണ്ടു  പേരും വീണ്ടും കാര്യങ്ങൾ ഗ്രഹിച്ചു ആശയവിനിമയം നടത്തി   ഒന്നിക്കും എന്ന് തന്നെ വിശ്വസിക്കും. അല്ലാതെ, തന്റെ പ്രണയിനി / പ്രണയേതാവ് / കാമുകൻ, തന്നെ  ചതിച്ചു എന്ന് പ്രതികാരബുദ്ധിയോടെ വിളിച്ചു കൂവി, വാളെടുത്തു,  ബന്ധം കൂടുതൽ വഷളാക്കാൻ ശ്രമിക്കില്ല.

“ചതിച്ച ആൾക്ക് ” പിന്നെ പ്രണയിക്കാൻ കഴിയുകയില്ലല്ലോ. അതുകൊണ്ട് ആ വേർപാട് ചതിയായി കാണാൻ കഴിയുകയുമില്ല. അതൊരു താത്കാലികമായ വേർപാടാണ്. സ്നേഹിച്ചവർക്ക് ബോധപൂർവം വേർപെടാൻ കഴിയില്ല. സ്നേഹം  സ്വയമേവ സംഭവിക്കുന്നതാണ്. സ്നേഹിച്ചവർ വേർപെടുന്നുണ്ടെങ്കിൽ, അതിൽ  ഒരാളുടെ സ്നേഹമെങ്കിലും കപടമായിരിക്കും. അല്ലാതെ സ്നേഹത്തിനു വേർപെടാൻ ആകില്ല. ഒരിക്കൽ ആത്മാർത്ഥമായി സ്നേഹിച്ചവരിൽ, സ്നേഹം തുടരാൻ കഴിയാത്ത അവസ്ഥയുണ്ടാകാം. അപ്പോൾ തമ്മിൽ തുറന്നു പറഞ്ഞു ചില നിയന്ത്രണങ്ങളോടെ ” സ്നേഹം”, ഒരു ധാരണയിൽ എത്തും, അല്ലാതെ, സ്നേഹിച്ച കാലം മുഴുവൻ വെറുക്കപ്പെട്ടതാണെന്നു സ്വയം കരുതി അതിനെ നിഷേധിക്കില്ല, സ്നേഹത്തെ മുറിച്ചു കളയില്ല.

സ്നേഹം നിഷേധിക്കപ്പട്ടയാൾ/അവൾ  ദിവസങ്ങളും ആഴ്ചകളും മാസങ്ങളും  വർഷങ്ങളും. ഒരു പക്ഷെ, യുഗങ്ങൾ പോലും, തപസ്സിരിക്കും.. അതാണ് പ്രണയം.. അതാണ് സ്നേഹം.. അതാണ് പ്രണയത്തിന്റെ ആഴം..

അയാൾക്ക്  അവൾക്ക് , ഇപ്പോൾ തന്നെ സ്നേഹിക്കാൻ എന്ത് കൊണ്ട്  കഴിയുന്നില്ല  എന്നതിന്റെ കാരണം അന്വേഷിക്കും.  എന്നിട്ടു അതിനു പരിഹാരം കാണും. തന്നിൽ നിന്നും അകന്നു പോകാൻ  ഉണ്ടായ കാരണം അന്വേഷിക്കുകയോ ആ പ്രശ്നത്തിന് പരിഹാരം കാണുകയോ ചെയ്യും. എന്നിട്ടു വീണ്ടും പ്രണയാഭ്യർത്ഥന നടത്തി ഒന്നിക്കാൻ ശ്രമിക്കും. അല്ലാതെ, തന്നിൽ നിന്നും അകന്നു എന്ന   ഒരു കാരണത്താൽ, പ്രതികാര മനോഭാവം വളർത്തുകയെന്നത്  പ്രണയത്തിന്റെ വ്യാകരണത്തിലില്ല. വ്യാകരണത്തിലില്ലാത്തതും സംഭവിക്കാം!

തന്റെ സ്നേഹത്തിന്റെ പരിമിതി അറിഞ്ഞു, അത് പരിഹരിക്കാൻ , ആ സ്നേഹത്തിന്റെ ആഴം കാണിക്കാൻ, പ്രണയേതാവിനെ ബോധ്യപ്പെടുത്താൻ തയ്യാറാവുകയാണ് അഭികാമ്യം. അല്ലാതെ  ആ വ്യക്തിയോട് പ്രതികാരം ചെയ്യുവാൻ യഥാർത്ഥ സ്നേഹം അറിഞ്ഞ വ്യക്തിക്ക്  കഴിയില്ല.

അങ്ങനെ ആരെങ്കിലും സ്നേഹം ഇല്ലാതെ, പ്രതികാരബോധത്താൽ ആക്രമണ ശീലം സ്വീകരിക്കുന്നുണ്ടെങ്കിൽ അയാൾക്ക് പ്രണയമല്ല, കീഴടക്കാനുള്ള ഉദ്ദേശ്യമാണ് എന്ന് അനുമാനിക്കാം. കീഴടക്കുന്നവന് സ്നേഹിക്കാൻ അറിയില്ല. സ്നേഹം കീഴടക്കലല്ല, സ്വയം കീഴടങ്ങലാണ്.  എന്നാൽ ആ കീഴടങ്ങലിനെ പ്രണയേതാവ് കീഴടങ്ങളായി ഗണിക്കുകയില്ല താനും. പ്രണയേതാക്കൾക്ക് പ്രതികാരമില്ല  .. !  പ്രണയത്തിൽ പ്രതികാരമില്ല.

3 Comments
 1. VP Nair 2 years ago

  പ്രണയത്തിൽ പ്രതികാരമില്ല…. നഷ്ടപ്പെടുമ്പോൾ ഉള്ള വേദനമാത്രം !

 2. biju 2 years ago

  പ്രണയം എന്നാല്‍ അധീശത്വം അല്ല . രണ്ടു മനസ്സുകളുടെ ഇഴ ചേരല്‍ ആണ് അതു വ്യെക്തികള്‍ തമ്മില്‍ ആകുമ്പോള്‍ . പ്രണയം എന്തിനോടും ആകാം അതുപോലെ പ്രണയം ഏകപക്ഷീയവും ആകാം . പിടിച്ചടക്കല്‍ പ്രണയം അല്ല . ശരീരത്തോടോ മറ്റെന്തിനോടോ ഉള്ള ഒരു ആഗ്രഹം മാത്രം ആകുമ്പോള്‍ അതു കാട്ടിക്കൂട്ടല്‍ ആകുന്നു . അവിടെയാണ് വിട്ടുപോകലുകള്‍ സംഭവിക്കുന്നത്‌ . ദുരന്തങ്ങള്‍ സംഭവിക്കുന്നത്‌ പ്രതികാരങ്ങള്‍ സംഭവിക്കുന്നത്‌ . അവയെ ഒരിക്കലും പ്രണയം എന്ന് നിര്‍വചിക്കാന്‍ കഴിയുകയില്ല. പ്രണയത്തില്‍ പ്രതികാരവും , വിട്ടുപോകലും , ആത്മഹത്യകളും സംഭവിക്കുന്നില്ല .

 3. Author
  Kishor k R 2 years ago

  വായനയ്ക്കും അഭിപ്രായത്തിനും നന്ദി, സ്നേഹം …..!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account