‘മതത്തെയും ദൈവങ്ങളെയും മനുഷ്യൻ സൃഷ്‌ടിച്ചു’ എന്ന് വയലാർ എഴുതിയത് ഓർമ്മയില്ലേ..?

ഇന്ന് മതം സംരക്ഷിക്കപ്പെടുന്നതിനായി മനുഷ്യർ പരസ്‌പരം വെട്ടിച്ചാവുന്നു.
മതതീവ്രവാദികളാൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ഘാതകരിൽ മുഖ്യപ്രതിയെ പോലീസ് പിടികൂടി ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച പ്രതിയുടെ മൊഴി ഇങ്ങനെ: ‘മതത്തെ സംരക്ഷിക്കുന്നതിനായി കൊലപാതകം ചെയ്യുവാൻ നേതൃത്വം ആവിശ്യപ്പെട്ടു. എന്റെ മതത്തെ സംരക്ഷിക്കാൻ ഞാൻ അവർക്കുനേരെ നിറയൊഴിച്ചു. കൊലപാതകത്തിനു ശേഷമാണ് മനസിലായത് ഞാൻ കൊന്നത് ഗൗരി ലങ്കേഷിനെ ആണ് എന്ന്’.

തീവ്ര മത വിശ്വാസികളുടെ തോക്കുകൾക്കുമുന്നിലോ വാളുകൾക്കുമുന്നിലോ പൊലിഞ്ഞുപോകുവാനാണ് ഇന്ന് ധീരരായ സാമൂഹ്യപ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും സാധാരണക്കാരുടെയും വിധി!

ഇത്തരം മത നേതൃത്വങ്ങൾ തങ്ങൾക്കുനേരെ ഉയർന്നുവരുന്നതും വന്നേക്കാവുന്നതുമായ ചൂണ്ടുവിരലുകൾക്കുനേരെ നൽകുന്ന താക്കീതാണ് ഇത്തരം അരും കൊലകൾ. എന്നാൽ കൊലപാതകങ്ങൾക്കും ആക്രമണ പ്രവർത്തങ്ങൾക്കും ഉപയോഗപ്പെടുത്തുന്നത് സാധാരണക്കാരായാ ചെറുപ്പക്കാരെയാണ്. മതത്തെ, അതിന്റെ മാനുഷിക മൂല്യങ്ങൾ മറച്ചുവെച്ച് തീവ്ര വികാരമായി അവരോധിക്കുകയാണ് മത നേതൃത്വങ്ങൾ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account