വേനലിന്റെ വറുതിയിലവർ
മഴയേക്കുറിച്ച്‌ ഓർത്തു
മരുഭൂമിയും മഴക്കാടും
ഒരുപോൽ നനഞ്ഞതും
ഉഷ്‌ണകാല തീരങ്ങളിൽ
ഉപ്പുകാറ്റേറ്റ്‌ ഇരുന്നതും
നിഴൽച്ചിത്രങ്ങളുടെ
നിറം പറ്റിനിന്നതും
നിലാവ്‌ പൊള്ളിയിടങ്ങളിൽ
ചുണ്ട്‌ കിനിഞ്ഞതും
പിന്നെ, ഉടൽ വസന്തങ്ങളിൽ
ശലഭങ്ങൾ ഉയിർകൊണ്ടതും
വേനലിന്റെ വറുതിയിലവർ
മഴയേക്കുറിച്ച്‌ ഓർത്തു
പ്രണയത്തിന്റെ ഋതുഭേദങ്ങളിൽ
വീണ്ടുമവർ മഴയേക്കുറിച്ച്‌ ഓർത്തു…

3 Comments
  1. Ravi Punnakkal 4 years ago

    എങ്ങിനെ ഓര്‍ക്കാതിരിക്കും ?
    അല്ലേ ? ഗോകുല്‍ ?

  2. Jyothi Nambiar 4 years ago

    Mazhayekurichulla ormakal engine thanne…marakkan sramichalum ava peythukondirikkum…..nice lines gokul

  3. Indira Balan 4 years ago

    നല്ലൊരു പ്രണയമഴ നനഞ്ഞതുപോലെ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account