Roshni Swapna

Poet, Novelist, Translator.

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ സാഹിത്യപഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സര്‍.

ഭർത്താവ്: എമില്‍ മാധവി (നാടക സംവിധായകന്‍, നടന്‍, ആക്റ്റിങ്ങ് ട്രെയ്‌നർ)

1994 മുതൽ മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ എഴുതുന്നു. റോഷ്‌നി സ്വപ്‌നയുടെകവിതകളും കഥകളും ഇംഗ്ലീഷ്, ഹിന്ദി, കന്നട, മറാത്തി, തമിഴ്, തെലുഗ്, ഫ്രഞ്ച് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, മറാത്തി,അറബിക്, ഗ്രീക്ക്, തമിഴ്, തെലുഗ്, ഫ്രഞ്ച് എന്നീഭാഷകളിൽനിന്ന് 600-ഓളം കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌തു.

പ്രസിദ്ധീകരണങ്ങള്‍: ഇതുവരെ 15 പുസ്‌തകങ്ങള്‍ പുറത്തു വന്നു.

1.  ശ്രദ്ധ (നോവല്‍)
2.  ഉൾവനങ്ങൾ (നോവല്‍)
3.  വല (നോവല്‍)
4.  അരൂപികളുടെ നഗരം (നോവല്‍)
5.  കടൽമീനിന്റെപുറത്തുകയറി കുതിക്കുന്ന പെൺകുട്ടി (കവിതാസമാഹാരം)
6.  കടലിൽമുളച്ചമരങ്ങൾ (കവിതാസമാഹാരം)
7.  മണൽമഴ (കഥകൾ)
8.  ഓരോതവണയും ഞാൻ  നിന്നെ ചുംബിക്കുമ്പോൾ (വിവർത്തന കവിതാസമാഹാരം )
9.  പ്രണയത്തിന്റെയും മരണത്തിന്റെയും  കവിതകൾ (വിവർത്തന കവിതാസമാഹാരം )
10. അവഗണിക്കപ്പെട്ട പുസ്‌തകത്തിനായൊരു ശീലാലിഖിതം (വിവർത്തന കവിതാസമാഹാരം
11. പികെ. നായർ – നല്ല സിനിമയുടെ കാവലാൾ (ജീവചരിത്രം)
12. പിനോക്യോ (ബാലസാഹിത്യം–വിവർത്തനം)
13. ആലീസിന്റെ അത്ഭൂതലോകം (ബാലസാഹിത്യം – വിവർത്തനം)
14. അഡോണിസിന്‍റെ കവിതകള്‍ (വിവർത്തന കവിതാ സമാഹാരം )
15. ആകാശത്തെ കീറി മുറിച്ച് ഒരൂ വിമാനം (ചെറുകഥകള്‍).

ഇഷ്‌ട മേഖലകള്‍: കവിത, സംഗീതം, ചലച്ചിത്രം, സാഹിത്യം, പെയിന്‍റിങ്ങ്, വിവര്‍ത്തനം

കവിതാപുരസ്‌കാരങ്ങള്‍:

– വള്ളത്തോള്‍ യുവകവിതാപുരസ്‌കാരം – 1994 (കേരള കലാമണ്ഡലം)
– വള്ളത്തോള്‍ യുവകവിതാപുരസ്‌കാരം – 1996  (കേരള കലാമണ്ഡലം)
– ബഷീര്‍ സ്‌മാരക കവിതാപുരസ്‌കാരം – 2006
– പുരോഗമന കലാവേദി കവിതാപുരസ്‌കാരം – 2000
-.റെയിന്‍ബോ ബുക്‌സ് കവിതാപുരസ്‌കാരം – 2003
– ഫീനിക്‌സ് കവിതാപുരസ്‌കാരം – 1999
– മാത്രുഭൂമി സ്റ്റഡിസര്‍ക്കിള്‍ സംസ്ഥാന കവിതാപുരസ്‌കാരം
– കന്യക കവിതാപുരസ്‌കാരം – 2003
– അങ്കണം കവിതാപുരസ്‌കാരം – 2013

കഥാപുരസ്‌കാരങ്ങള്‍:

– ന്യൂ ഡെല്‍ഹി  കഥാപുരസ്‌കാരം – 2003
– ഭാഷാപൊഷിണി കഥാപുരസ്‌കാരം – 2003
– ഗൃഹലക്ഷ്‌മി  കഥാപുരസ്‌കാരം
– ബാങ്ക് ഫോറം കഥാപുരസ്‌കാരം
– മണപ്പുറം കഥാപുരസ്‌കാരം – 2003
– പുഴ.കോം കഥാപുരസ്‌കാരം – 2007
– ആലപ്പുഴ ഔവര്‍ ലൈബ്രറി കഥാപുരസ്‌കാരം – 2003

നോവല്‍ പുരസ്‌കാരം:

– ഡി .സി.ബുക്‌സ് നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്
– ഓ.വി.വിജയന്‍ നോവല്‍ പുരസ്‌കാരം
– സംഗീത പുരസ്‌കാരം
– ആകാശവാണി അഖിലേന്ത്യാ സംഗീതപുരസ്‌കാരം – 1998
– ചിത്രകലാപുരസ്‌കാരം
– ശങ്കേര്‍സ് വീക്കിലി അന്താരാഷ്‌ട്ര പുരസ്‌കാരം
തുടങ്ങി 25 ഓളം പുരസ്‌കാരങ്ങള്‍

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account