പത്രപ്രവർത്തകൻ തന്റെ അഭിമുഖം തുടർന്നു.. ” ഭൂമിയുടെ അവകാശികൾ ജന്മികളല്ല, കർഷകരാണെന്ന ഇടതുപ്രഖ്യാപനത്തെ പറ്റിയുള്ള താങ്കളുടെ അഭിപ്രായം ?..”

മാങ്കോസ്റ്റിൻ മരത്തിന്റെ നനുത്തചില്ലകൾക്കിടയിലൂടെ എത്തിനോക്കുന്ന വെയിൽത്തുണ്ടുകൾ മണ്ണിലെഴുതിയ അമൂർത്തരൂപങ്ങളെ തെല്ലിട നോക്കിയിരുന്ന ശേഷം സാഹിത്യകാരൻ പറഞ്ഞു   “ഭൂമിയുടെ അവകാശികൾ ഞാഞ്ഞൂലുകളാണ് ”

മറുപടിയുടെ ബാക്കിഭാഗമെന്തോ കൂടി കേൾക്കാനുണ്ടെന്ന് കരുതി തന്നെ നോക്കിയിരിക്കുന്ന പത്രപ്രവർത്തകനെ കണ്ടപ്പോൾ, കഷണ്ടിത്തല തടവിക്കൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു “ഞാഞ്ഞൂലുകളെന്ന് പറഞ്ഞാൽ മണ്ണിര….  ന്താ സ്പെല്ലിങ് വേണോ.. ?”

“…വേണ്ട.. ” ഒരു ഫലിതത്തിന്റെ പരിവേഷം ആ  വാക്കുകളിലോ മുഖത്തോ കാണാഞ്ഞതിനാൽ പത്രപ്രവർത്തകൻ എന്തോ കുറിച്ചെടുത്ത് എഴുന്നേറ്റു.

അഭിമുഖസംഭാഷണം അവസാനിപ്പിച്ചു ഫോട്ടോഗ്രാഫറെക്കൊണ്ട് ഏതാനും ചിത്രങ്ങൾ എടുപ്പിക്കാൻ നേരവും ‘സാഹിത്യകാരന്റെ ചിരിക്കാത്ത മുഖം’ അതേ സ്ഥിതി തുടർന്നു…

മടങ്ങുംവഴി വണ്ടിയിലിരിക്കുമ്പോൾ ഫോട്ടോഗ്രാഫർ താൻ വായിച്ചുകൊണ്ടിരിക്കുന്ന,  അതേ സാഹിത്യകാരന്റെ പുതിയ നോവലിലെ കഥാപാത്രമായ ഒരാടിനെ പറ്റിപറഞ്ഞുകൊണ്ടിരുന്നു.  പത്രപ്രവത്തൻ അത് കേട്ടില്ല. പുതുതായി അധികാരത്തിലേറിയ ഇടതു സർക്കാരിനെ അനുമോദിച്ചുള്ള വാരികയുടെ വിശേഷാൽ പതിപ്പിന്റെ കവറിൽ ഹൈലൈറ് ചെയ്യണ്ട വാചകത്തെ, കുറച്ചമുൻപെഴുതിയെടുത്ത അഭിമുഖകുറിപ്പുകളിൽ പരതുകയായിരുന്നു അയാൾ…

 

4 Comments
 1. Haridasan 5 years ago

  Nicely written!

 2. Mithra Murali 5 years ago

  As always.. simply the best

 3. Pramod 5 years ago

  നന്നായിട്ടുണ്ട്!

 4. Author
  Gautham kalikrishna 5 years ago

  Thankyou all 🙂

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account