ബോളിവുഡ് താരം സൽമാൻഖാൻ ജോധ്‌പൂർ ജയിലിൽ തന്റെ രണ്ടാം ജയിൽവാസത്തിലെ ആദ്യ ദിനം പിന്നിട്ടുകയാണ്. 1988 ൽ  ജോധ്‌പൂരിനടുത്തുവച്ച് നടത്തിയ കൃഷ്‌ണമൃഗ വേട്ടയാണ് മസിൽ ഖാനെ  ജോധ്‌പൂർ സെൻട്രൽ ജയിലിലെ 106 നമ്പർ മുറിയിലെത്തിച്ചത്. 5 വർഷം തടവും 10000 രൂപ പിഴയുമാണ് കോടതി പറഞ്ഞത്. ഒപ്പം പ്രതിചേർത്ത സെയ്‌ഫ് അലി ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ തെളിവുകളുടെ അഭാവത്തിൽ ശിക്ഷയിൽ നിന്നും ഒഴിവായി. കൃഷ്‌ണമൃഗത്തെ വലിയ ആരാധനയോടെ നോക്കിക്കാണുന്ന ബിഷ്‌നോയ് വിഭാഗക്കാരുടെ ശക്‌തമായ പ്രതിഷേധം തന്നെയാണ് ഇത്തവണ വലിയ താരത്തിന് വിനയായത്.

കേസിൽ നിന്നും പുറത്തു വരാൻ നടത്തിയ നീണ്ട ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് ഷർട്ടൂരുന്ന നായകൻ സെല്ലുലോയിഡിൽ നിന്നും സെല്ലിലേക്കെത്തിയത്. നിയമ ലംഘനങ്ങൾ ഈ നായകന് പുത്തരിയല്ല. കേസുകളും നിരവധി. മൃഗവേട്ടക്കേസ് തന്നെ 3 എണ്ണമാണുള്ളത്. മറ്റു കേസുകൾ വേറേയും. 2006 ൽ ചിങ്കാര മാൻവേട്ടക്കേസിൽ 6 ദിവസത്തെ ജയിൽ ശിക്ഷയും താരത്തിന് ലഭിച്ചിട്ടുണ്ട്.

തെറ്റ് ചെയ്‌തവർ ശിക്ഷിക്കപ്പെടണം എന്ന വലിയ സത്യത്തിനപ്പുറം ഉയരുന്ന കച്ചവടങ്ങളെ നോക്കൂ. സൽമാൻ ഖാന്റെ ജയിൽ വാസം വഴി ഉണ്ടാക്കുന്ന നഷ്‌ടങ്ങളുടെ കണക്കുകൾ വലുതാണ് എന്ന് പുറത്തു വരുന്നു. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന 3 ചിത്രങ്ങളുടെ നഷ്‌ടം 600 കോടി കവിയും. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതിന്റേത്  വേറെയും. ജാമ്യം നീളുകയാണെങ്കിൽ ഈ കണക്ക് ഭീമമാകും. ഇന്ന് വിജയ ചിത്രങ്ങൾ നൽകുന്ന ആളാണ് സൽമാൻ. അതുകൊണ്ട് തന്നെ, അദ്ദേഹത്തെ മാറ്റി നിർത്താൻ ബോളിവുഡിനാവില്ല. ചെയ്‌ത തെറ്റിനെ വലിയ കാര്യമാക്കാതെ എങ്ങിനേയും അദ്ദേഹത്തെ പുറത്തിറക്കാനാണ് തീവ്ര ശ്രമം നടക്കുന്നത്.

മാനവികതക്കപ്പുറം നക്ഷത്രങ്ങളുടെ വിപണ തിളക്കം തന്നെയാണ് ഇവിടെ  പ്രധാനം. ടാഡ കേസിൽ സജ്ഞയ് ദത്ത് ശിക്ഷിക്കപ്പെടുമ്പോഴും തുടർന്നിങ്ങോട്ട് പല കേസുകളിലും സെലിബ്രിറ്റികൾ പെടുമ്പോഴും അവരുടെ വിപണിമൂല്യം വലുതാണെന്ന പരിഗണന കൂടി കേസുകളിൽ ഉണ്ടാകണമെന്ന വാദഗതി ശക്‌തമായി വന്നിട്ടുണ്ട്. വിപണിമൂല്യം തെറ്റുകളെ ന്യായീകരിക്കുവാനുള്ള  ഉപാധിയായി മാറരുതെന്ന് ശക്‌തമായി പറയുകയാണ് ഇത്തരം സന്ദർഭങ്ങളിലെല്ലാം നമ്മുടെ നിയമ വ്യവസ്ഥ ചെയ്‌തിട്ടുള്ളതെന്ന് അഭിമാനത്തോടെ തന്നെ പറയാം  ഇനിയും അത് തുടരട്ടെ.

4 Comments
 1. excellent…

 2. Anil 2 years ago

  All citizens must be treated equally irrespective of their social status.
  Well written.

 3. Jayesh 2 years ago

  No one is above the law, but money can do wonders!

 4. Sunil 2 years ago

  All must be treated equally.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account