ഒരു പിടി ഓർമ്മകൾ പടികടന്നെന്തിനോ,
ഒരു മുളംതണ്ടുമായ് കരളിന്റെ മെത്തയിൽ,
പല നാളിൽ നെയ്തു ഞാൻ, ചില വർണ്ണ രാജികൾ,
പല വട്ടമോർക്കുവാൻ, തുടികൊട്ടിനിന്നു ഞാൻ.

കനവിന്റെ കായലിൽ, കതിരവൻ മുന്നിലായ്,
കസവിന്റെ പട്ടു ഞാൻ കനിവോടെ ചേർത്തതും,
പായലെൻ മേനിയിൽ പതിയെപ്പുതഞ്ഞതും,
പാതിരാപ്പക്ഷികൾ പാടാൻ മറന്നതും.

എത്രയോ കാതമെൻ പാദം പതിഞ്ഞതും,
എത്ര നാൾ നിദ്രയെ പുൽകാൻ മടിച്ചതും,
നൊന്തു ഞാനെത്രയോ താപാഗ്നി തന്നിലും,
വെന്തു ഞാനൊന്നാകെ വിരഹാഗ്നി തന്നിലും.

എല്ലാം മറക്കുവാൻ, എല്ലാം ത്യജിക്കുവാൻ,
എല്ലാടവും പാടി പാറിപ്പറക്കുവാൻ,
കല്ലായിരുന്നെങ്കിലെന്നു ഞാനാശിച്ചു,
കല്ലോലിനി തന്നെ കൺകളും പൂജിച്ചു.

സ്നേഹം കൊതിച്ചു ഞാൻ സ്നേഹം പകർന്നതും,
സ്നേഹിച്ചിടാതെന്നെ ദൂരേ നടന്നതും,
നീറും മനസ്സുമായ്, നോവും വപുസ്സുമായ്,
നീരാടി നിന്നു ഞാൻ പാരിടം തന്നിലായ്.

അച്ഛന്റെ വേർപാടിൽ പാടേ തകർന്നു ഞാൻ,
ഇച്ഛയെൻ നിഴലിനെ പോലും വെറുത്തുപോയ്,
ബന്ധവും വ്യർത്ഥമായ്, ബന്ധുവും ശത്രുവായ്,
ബന്ധനമല്ലയോ, ബാന്ധവമൂഴിയിൽ.

അമ്മ തൻ താരാട്ടിൻ ഈണം ശ്രവിച്ചു ഞാൻ,
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമോർത്തു ഞാൻ,
ഉമ്മയൊന്നേകി ഞാനമ്മ തൻ കവിളിലായ്,
അമ്മയായിന്നു ഞാൻ അമ്മയ്ക്ക് സ്വന്തമായ്.

താലോലമാട്ടിയും താരാട്ടു പാടിയും,
താഴത്തിറക്കാതെ തോളിൽ കരേറ്റിയും,
പുഞ്ചിരി മായാത്ത മൊഞ്ചുള്ള നിന്മുഖം,
നെഞ്ചകം തന്നിലെ കാഞ്ചനത്തേരതിൽ.

മക്കളുണ്ടെത്രയോ,പതിരല്ലൊ മിക്കതും,
മക്കളിന്നാരൊക്കെ നിന്നെപ്പുണരുവാൻ,
പേരക്കിടാങ്ങൾക്ക് മുത്തശ്ശി നീയല്ലൊ,
പേരക്കിടാങ്ങൾ തൻ വാത്സല്യ ഭാജനം.

നിന്മുഖം ചെന്താമരയായ് വിടർന്നതും,
നിന്മനം സ്നേഹം നുകരാൻ കൊതിച്ചതും,
നിന്മടിത്തട്ടിലായ് സായൂജ്യമാർന്നതും,
നിന്മേനി പുൽകി ഞാൻ മാതൃത്വമാർന്നതും.

8 Comments
 1. Sunil 4 years ago

  മനോഹരം …

 2. Author
  Meera Achuthan 4 years ago

  അഭിപ്രായത്തിന് നന്ദി .

 3. Haridasan 4 years ago

  Very good lines..

 4. Author
  Meera Achuthan 4 years ago

  Thank you Haridas…

 5. Retnakaran 4 years ago

  നല്ല വരികൾ..

 6. Anil 4 years ago

  Ormakalum, alpam vedanayum unarthiya varikal.. Good poem. Thanks

 7. Author
  Meera Achuthan 4 years ago

  അഭിപ്രായത്തിന് നന്ദി ,രത്നാകരൻ.

 8. Author
  Meera Achuthan 4 years ago

  കവിത ഇഷ്ടപ്പെട്ടതിൽ സന്തോഷം.
  നന്ദി അനിൽ.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account