എന്റെഴുത്തുകളിൽ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്‌ ഞാൻ എന്നെത്തന്നെ സ്‌നേഹിക്കാൻ തുടങ്ങിയപ്പോഴായിരുന്നു. ഒറ്റപ്പെട്ടുപോകുന്നു എന്ന അവസ്ഥകളിൽ എന്നെ തുണച്ച, അല്ലെങ്കിൽ അഭയം നൽകിയ എന്റെ തൂലികയെയും ഞാൻ സ്‌നേഹിച്ചു തുടങ്ങി.

സ്‌നേഹം, പ്രണയം, ബന്ധങ്ങൾ തുടങ്ങിയ വികാര വിചാരങ്ങൾ എന്നെ കീഴ്പ്പെടുത്തുവാൻ തുടങ്ങിയതും അങ്ങനെ തന്നെ.

ഇന്നിനെ കുറിച്ചെഴുതാൻ എനിക്കൊന്നുമില്ല. ഇന്നലെകൾ എനിയ്ക്ക്‌ പ്രിയപ്പെട്ടവയാണ്. എന്നെ, ഇന്നിലേയ്ക്കെത്തിച്ച ഇന്നലെകളിലൂടെ സഞ്ചരിക്കുമ്പോൾ എനിക്കൊന്നും നഷ്‌ടപ്പെട്ടിട്ടില്ല എന്ന ആശ്വാസമാണ്. അവ കുറിച്ചുവെയ്ക്കുമ്പോൾ കൊഴിഞ്ഞു പോയവ വീണ്ടും എന്നിലേയ്ക്ക്‌ തുന്നിപിടിപ്പിക്കുന്ന പ്രതീതിയാണ്. പുറകിലോട്ട്‌ തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോൾ തോർന്നു പോയ മഴയെന്നപോലെ ബാല്യം തന്നെ.. മറക്കുവാനാവാത്ത ആ മാമ്പഴക്കാലം. പിന്നെ, കൗമാര പുഞ്ചിരികളും, യൗവ്വന സ്വപ്‌നങ്ങളും അങ്ങനെയങ്ങനെ എത്രയെത്ര പെയ്‌തൊഴിയാമഴകൾ..!

എനിയ്ക്കിവിടെ പങ്കിടാനുള്ളത്‌ ഏവർക്കുമെന്നപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും മാത്രം.

നിങ്ങളിൽ ഒരുവളായി ഞാനും ഈ മുറ്റത്ത്‌ കളിച്ച്‌ വളരട്ടെ…

സ്‌നേഹത്തോടെ, വർഷിണി.

2 Comments
  1. Anil 3 months ago

    All the best…

  2. Baburaj 3 months ago

    സന്തോഷങ്ങളും പരിഭവങ്ങളും അറിയാൻ താൽപ്പര്യം..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account