അരികിലെ ശില്പം വിരൽത്തുമ്പാൽ
നീർത്തിവിരിയ്ക്കുമിന്ത്യയാണിത്-
നദീതീരഹൃദയസംസ്കൃതിയിത്
സ്വത്രന്ത്രമാം ത്രിവർണ്ണസ്വപ്നങ്ങൾ
പഴയ ഭിത്തികൾ, ചുമരെഴുത്തുകൾ
മനുസ്മൃതി ചാതുർവചനവർണ്ണങ്ങൾ
ദളിതന് വെറും നിലമത് മാത്രം
ജലമതിൽ ഗോത്രവിവേചനശരം
അവിടെയങ്ങനെ നിരാലംബശോകം
മിഴിനീരൊപ്പുന്ന മഴ, ഘനശ്യാമ-
മുകിലുകൾ, തിരപ്പെരുക്കങ്ങൾ നീണ്ട-
വഴിയിലെ മുള്ളിൻ ചതുർവലയങ്ങൾ
അവിടെയാണൊരു പുതിയ സൂര്യന്റെ
ഉദയം, നേർപ്പകൽ മിഴിയിലേറ്റിയോൻ
കടൽ കടന്നൊരു പഠനശാലയിൽ
അറിവിനെ മെല്ലെ പകർന്നെടുത്തവൻ
തിരികെയെത്തുന്നു പതിയെ രാകിയാ
പുതിയ ഇന്ത്യയെ കടഞ്ഞെടുക്കുന്നു
ഇത് രാജശില്പി! ദളിത നോവിന്റെ
ഹൃദയമേറ്റിയോൻ, മനസ്സുലഞ്ഞവൻ
അധ:കൃതനെന്ന് പലരും ചൊല്ലിയോൻ
അധികദൂരത്തിലകറ്റിനിർത്തിയോൻ
രഥസ്ഥലങ്ങളും, കീരീടവുമെല്ലാം
ജനരാഷ്ടത്തിനായ് പകുത്തു മാറ്റവെ;
ഇതാണ് രാജ്യത്തിൻ ഭരണപുസ്തക-
ഘടനയിൽ മുദ്രപതിപ്പിച്ച ശില്പി!
ഇത് രാജശില്പിയരികിൽ ഭാരത
ഹൃദയരത്നത്തിൻ തിളക്കം, ലാളിത്യം
ഒരു സ്മൃതി വീണ്ടും ഒരു വിഷു, ചൈത്ര-
മുകിലിലെ സൂര്യകല ശില്പിയിവൻ..
(ഏപ്രിൽ 14ന് ജനിച്ച ഡോക്ടർ ബി ആർ അംബേദ്‌കർ ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നു. ദളിതനായതിനാൽ വളരെയധികം ദുരിതങ്ങൾ അദ്ദേഹത്തിന് വിദ്യാഭ്യാസകാലത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. അധികമായ അവഗണനയ്ക്കിടയിലും പുരോഗമനവാദിയായ ബറോഡയിലെ രാജാവിന്റെ സഹായം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബി ആർ അംബേദ്‌കർ സ്വതന്ത്ര ഇന്ത്യയിലെ മന്ത്രിസഭയിൽ പ്രഥമ നിയമ മന്ത്രിയായിരുന്നു. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം മരണാനന്തരബഹുമതിയായി ലഭിച്ചിട്ടുണ്ട്.)
1 Comment
  1. Haridasan 5 years ago

    Thank you for such a cute poem, especially when it is on Dr. B R Ambedkar…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account