നാട്ടില്‍ പീഡനങ്ങള്‍ ഇങ്ങനെ കൂടിക്കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ സ്ത്രീകള്‍ അമ്മയോ, അമ്മൂമ്മയോ, സഹോദരിയോ, ഭാര്യയോ പ്രണയിനിയോ, മകളോ ആരുമാകട്ടെ, ഓരോരുത്തരും അവരവരുടെ കടമകളും ഉത്തരവാദിത്തങ്ങളും തിരിച്ചറിയേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണ് നമ്മില്‍ ചിലരുടെ മകന്‍ അല്ലെങ്കില്‍ സഹോദരന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് അതുമല്ലെങ്കില്‍ അപ്പൂപ്പന്‍ , രണ്ട് വയസ്സായ കുഞ്ഞു വാവ തൊട്ട് തൊണ്ണൂറു വയസ്സായ മുത്തശ്ശിമാരെ വരെ വെറും പെണ്‍ ശരീരങ്ങളായി മാത്രം കാണുന്നത്?

എന്താണ് അവര്‍ക്കൊക്കെ സംഭവിച്ചത്? അവര്‍ അങ്ങനെയൊന്നും ആയിരുന്നില്ലല്ലോ!

ലഹരി പദാര്‍ഥങ്ങളുടെയും , മൊബൈല്‍ ഫോണിന്‍റെയും ഇന്റര്‍നെറ്റിന്‍റെയും ദുരുപയോഗം മൂലമുണ്ടാകുന്ന, തെറ്റും ശരിയും തിരിച്ചറിയാനാകാത്ത ഒരു തരം മാനസികാവസ്ഥ ഒരു വശത്തുണ്ടെന്നു സമ്മതിക്കുമ്പോഴും കുടുംബ ബന്ധങ്ങളിലുണ്ടായ വിള്ളലുകളും ഒരു പ്രധാന കാരണമല്ലേ?

സ്നേഹത്തിന്‍റെ അദൃശ്യമായ നൂലിഴകളാല്‍ അവനെ കെട്ടിയിടാന്‍, അവന്‍ അറിയാതെ അവനെ നിയന്ത്രിക്കാന്‍, എപ്പോഴാണ് നമ്മള്‍ മറന്നു പോയത്?

ടി.വി സീരിയലുകള്‍ നമ്മുടെ ഒഴിവു സമയം മുഴുവനും കീഴടക്കിയപ്പോഴോ?

മൊബൈല്‍ ഫോണിലും ഫേസ് ബുക്കിലും വരുന്ന മിസ്ഡ്‌കോളുകളും  മെസേജ് കളും നമ്മളെ മറ്റൊരു മായാ ലോകത്ത് എത്തിച്ചപ്പോഴോ?

അതോ തിരക്കുകള്‍ക്കിടയില്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കാന്‍ സമയമില്ലാതായപ്പോഴോ?

എന്തൊക്കെ ക്രൂരതകള്‍ കാട്ടിയാലും അവന്‍ നമ്മുടെ ആരെങ്കിലുമാണ്!

നമ്മില്‍ ഒരാളുടെ മകന്‍, സഹോദരന്‍, ഭര്‍ത്താവ്, അല്ലെങ്കില്‍ അപ്പൂപ്പന്‍!

സ്നേഹം കൊണ്ടല്ലാതെ അവനെ മെരുക്കാം എന്നു നമ്മളാരും കരുതണ്ട.

അവനെ പോലുള്ളവരെ ഓരോരുത്തരെയായി തൂക്കി കൊന്നാലും മറ്റൊരു സ്ഥലത്ത്, മറ്റൊരു നാമത്തില്‍ അവന്‍ ജനിച്ചു വരും.

അവര്‍ക്ക് ഭക്ഷണം മാത്രം വച്ച് വിളമ്പി, നാം അവരെ വളര്‍ത്തി കൊണ്ടുവരും! അത് പാടില്ല. ഭക്ഷണത്തിന്‍റെ കൂടെ അല്പം മൂല്യങ്ങളും പകര്‍ന്നു കൊടുക്കേണ്ടിയിരിക്കുന്നു.

അവനെ ഒതുക്കാന്‍ ഒരു നിയമത്തിനും സാധ്യമല്ല, നമ്മള്‍ക്കല്ലാതെ.

പരസ്ത്രീകളെ – ചെറിയ പെണ്‍കുട്ടികളയടക്കം, അമ്മയായി കാണുന്ന ഒരു സംസ്കാരം ഭാരതത്തിന്ഉണ്ടായിരുന്നു. അത് ഇന്നും ഇന്ത്യയില്‍ – കേരളത്തിലല്ല- പല സംസ്ഥാനങ്ങളിലും തുടരുന്നുമുണ്ട്. അച്ഛന്‍ മകളെപ്പോലും “അമ്മ” എന്ന് വിളിക്കുന്നത്‌ അവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

നമ്മുടെ പുരുഷന്മാരും സ്വന്തം അമ്മയെ ബഹുമാനിക്കുന്ന പോലെ മറ്റു സ്ത്രീകളെയും ബഹുമാനിക്കാന്‍ പഠിക്കട്ടെ. അതിന് നമ്മളാല്‍ ആകുന്ന സഹായം അവര്‍ക്ക് ചെയ്തു കൊടുക്കുക. കാന്‍സര്‍ വന്നയാളെ നമ്മള്‍ സ്നേഹപൂര്‍വ്വം പരിചരിക്കാറില്ലേ? അതുപോലെ കരുതി ഈ പകര്‍ച്ച വ്യാധിയും ഇല്ലാതാക്കാനുള്ള ചികില്‍സ നമുക്ക് തുടങ്ങി വെക്കാം.

ഒരു നാട് മുഴുവന്‍ അത് ഏറ്റെടുക്കട്ടെ.

വനിതകളായ നമ്മളോരോരുത്തരുടെയും മനക്കരുത്ത് അപാരമാണ്, അതിന്‍റെ സാധ്യതകള്‍ നമ്മള്‍ അറിഞ്ഞിട്ടില്ലെങ്കിലും! അതിനോടു താരതമ്യം ചെയ്യുമ്പോള്‍ അവന്‍ ഒന്നുമല്ലെന്ന്‍ അറിയുക. ഇനിയെങ്കിലും പീഡനം, പീഡനം എന്ന് പറഞ്ഞിരിക്കാതെ ഉയിര്‍ത്തെഴുന്നേല്‍ക്കാം. നല്ല ഒരു നാളേയ്ക്ക് ഇന്ന് തന്നെ പ്രവര്‍ത്തിച്ചു തുടങ്ങാം.

ആശംസകളോടെ …

5 Comments
 1. Rekha 5 years ago

  സ്നേഹം കൊടുക്കാം..നല്ലതിനായി

 2. Retnakaran 5 years ago

  Rightly said!

 3. Ravi . Punnakkal. 5 years ago

  Cute ……….

 4. Sandeep 5 years ago

  Good thought…

 5. VP Nair 5 years ago

  നല്ല ചിന്തകൾ! സമൂഹം ഇത് മാതൃകയാക്കട്ടെ!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account