2013 ലെ ജൂൺ മഴക്കാലത്താണ് മഹാകവി ഓ എൻ വിയെ ആദ്യമായി കാണാൻ എനിയ്ക്ക് ഭാഗ്യമുണ്ടായത്.

പ്രാചീന കവിത്രയങ്ങളായ ചെറുശ്ശേരി, തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ പിന്നീട് ആധുനിക കവിത്രയങ്ങളായ ഉള്ളൂർ, ആശാൻ, വള്ളത്തോൾ എന്നിവരുടെ കവിതകളും മലയാള ഭാഷയിലെ പ്രാമുഖ്യമേറിയ കവിയിടങ്ങളിൽ നിറഞ്ഞൊഴുകിയിരുന്ന നാളുകളിലൊന്നാണ് ശ്രീ. ഓ എൻ വിയുടെ ‘ഇത്തിരിപ്പൂവ്’ എന്ന കവിത ഞാൻ വായിയ്ക്കാനിടയായത്. കുഗ്രാമഭൂമിയുടെ സീമന്തരേഖയിലെ മംഗല്യകുങ്കമമായ്, കവിൾ ചോപ്പിൽ വിരിയും നുണക്കുഴിയിയായ്, ഉഷ സന്ധ്യയുടെ ചുംബനമുദ്രയായ് വിടരുന്ന ഇത്തിരിപ്പൂവ് എന്നെ അതിശയപ്പെടുത്തി…

എന്റെ കാവ്യപ്രിയങ്ങളിലേയ്ക്ക് ഇത്തിരിപ്പൂവിനെ മെല്ലെ ഞാനെടുത്തുവച്ചു. ദശാബ്ദങ്ങൾക്ക് മുൻപേ മനപ്പാഠമാക്കിയ ആ കവിത ഇന്നും എന്റെ മനസ്സിന്റെ സ്മൃതിനിധിശേഖരങ്ങളിൽ നിലനിൽക്കുന്നു ശ്രീ. ഓ എൻ വിയുടെ കാവ്യപ്രഞ്ചത്തിന്റെ ഉൽകൃഷ്ടമായ പ്രത്യേകതയാവാം ആ സ്മൃതി ചിമിഴുകൾ. ‘അക്ഷരങ്ങളിലെ ഫീനിക്സ്’ യവനകഥയിൽ നിന്നെന്റെ മനസ്സിനെ ചിതയിൽ നിന്നുയർത്തുമ്പോൾ ‘ഇത്തിരിപ്പൂവ്’ നിഗൂഢസ്പന്ദനങ്ങളുമായ് ഹൃദയത്തെ തന്നെ കൈയിലേറ്റിയിരിക്കുന്നു.

പിന്നീട് ഞാൻ ശ്രീ. ഓ എൻ വിയുടെ അനേകം കവിതകൾ വായിച്ചു. അതിലെ മനോഹരമായ സങ്കല്പങ്ങൾ എന്നെ കവിതയിലേയ്ക്ക് കൈയേറ്റി നടത്തി. സാധാരണത്വത്തിലെ അസാധാരണത്വമാർന്ന സഞ്ചാരമാണ് ഓ എൻ വി കവിതകളുടെ പ്ര്യത്യേകത. അതിന്റെ വ്യാപ്തി വാക്കുകളിലൊതുക്കാനാവില്ല. കടലുകളും, ചക്രവാളങ്ങളും കാവൽ നിൽക്കുന്ന അതിബൃഹുത്തായ ഒരു ഭൂഖണ്ഡത്തിലേയ്ക്ക് നടന്നുകയറും അവസ്ഥയാണ് ഓ എൻ വിയുടെ കവിതകളിലൂടെ സഞ്ചരിയ്കുമ്പോൾ ഉണ്ടാവുക. ആ ബൃഹദ് ലോകത്തെ കുറിച്ചെഴുതുവാൻ എന്റെ അറിവ് അപര്യാപത്യമെന്ന് പറയേണ്ടിയിരിക്കുന്നു.

2013ലെ ജൂൺ മഴക്കാലത്ത് മഹാകവി ഓ എൻ വിയെ കാണാൻ കൈനിറയെ എഴുതിക്കൂട്ടിയ കവിതയുമായ് തലസ്ഥാനനഗരിയിലെ കവിയുടെ വീടിലെത്തിയപ്പോൾ, വാതിൽപ്പടിയിൽ അല്പം ഗൗരവം കലർന്ന മുഖവുമായി നിന്ന മഹാകവിയെ കണ്ടപ്പോൾ പലരും പറഞ്ഞ നിരുത്സാഹപ്പെടുത്തും കഥകളോർമ്മിച്ചു. കവിതയാണു കൈയിലെന്നറിഞ്ഞപ്പോൾ അകത്തേയ്ക്ക് ക്ഷണിയ്ക്കുകയും അപ്പോൾ തന്നെ കവിതകൾ മറിച്ചു നോക്കുകയും ഒന്നു രണ്ട് വരികൾ ചൊല്ലുകയും ചെയ്തു. ആകാശ ഭംഗി എന്ന് ഞാനെഴുതിയ വരി ആകാശശോഭ എന്നെഴുതിയാൽ കൂടുതൽ യുക്തമായിരിയ്ക്കും എന്നഭിപ്രായപ്പെട്ടു.

ശാർങകപ്പക്ഷികൾ എന്ന കവിതാ സമാഹാരം എനിയ്ക്ക് വായിയ്ക്കുവാനായി സാർ തരികയുണ്ടായി. അന്ന് പത്ത് മണിയ്ക്ക് ഹോസ്പിറ്റലിൽ പോകാനുണ്ടെന്നും കവിത വായിച്ചതിനു ശേഷം അഭിപ്രായം എഴുതിത്തരാം എന്ന് പറയുകയും ചെയ്തു. ആസ്പത്രിയിൽ നിന്നും വന്നതിനു ശേഷം അല്പം സുഖമില്ലാതിരുന്നിട്ടും എന്റെ കവിത മൂന്നു പ്രാവശ്യം വായിയ്ക്കുകയും അതിലെ തെറ്റുകുറ്റങ്ങളൊന്നും അവതാരികയിൽ രേഖപ്പെടുത്താതെ എന്നോട് നേരിട്ടു പറയുകയും എന്റെ കവിതയ്ക്ക് ‘ഭാവശുദ്ധിയുള്ള കവിത’ എന്ന ശീർഷകത്തിൽ അവതാരിക എഴുതിത്തരികയും

2 Comments

Comments are closed.

 1. Sugathan Velayi 5 years ago

  ഓർമ്മകളിൽ മരിക്കാത്ത ഓ.എൻ.വി.കറുപ്പിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് ഹൃദ്യമായി .കവിയെ തൊട്ടറിഞ്ഞ അനുഭവം. അഭിനന്ദനങ്ങൾ.
  മലയാളത്തിന്റെ പ്രിയ ഓയെൻവീ ഇനിയും മരിക്കാത്ത ഭൂമിയിൽ നിന്നും അങ്ങേയ്ക്ക് ആത്മശാന്തി നേരുന്നു.

  • Author
   Rema Pisahrody 5 years ago

   Nandi

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account