കണ്ണടവിവാദങ്ങള്‍ കേരളരാഷ്‌ട്രീയത്തെ പിടിച്ച് കുലുക്കിയിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ പുലര്‍ത്തേണ്ട ലാളിത്യത്തെ ഓര്‍മ്മിപ്പിച്ച് മുന്‍ കേരള മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകന്‍ ഡോ. വി. രാമന്‍കുട്ടി എഴുതിയിരിക്കുന്ന ഫേസ് ബുക്ക് പോസ്റ്റ് ഒരു ഓര്‍മ്മപ്പെടുത്തലാണ്.

മന്ത്രിയായിരിക്കെ സി. അച്യുതമേനോന്‍ ഡല്‍ഹിയില്‍ എത്തിയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വാച്ച് കേടായെന്നും അത് നന്നാക്കാനുള്ള സമയമില്ലാത്തതിനാല്‍ പേഴ്‌സണൽ സ്റ്റാഫുകളില്‍ ഒരാളോട് തനിക്ക് എച്ച്.എം.ടി യുടെ വാച്ച് വാങ്ങി നല്‍കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ പേഴ്‌സണൽ സ്റ്റാഫ് വാങ്ങി നല്‍കിയത് ഇതേ കമ്പിനിയുടെ അന്ന് 500 രൂപ മൂല്യം വരുന്ന വാച്ചായിരുന്നു. വില കേട്ട അദ്ദേഹം വാച്ച് സ്വീകരിക്കാന്‍ തയ്യാറായില്ലന്ന് മാത്രമല്ല, പകരം തന്റെ സ്റ്റാഫിനോട് ഇത് മാറ്റി വാങ്ങിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് അച്യുതമേനോന്‍ പറഞ്ഞ കാരണം തന്റെ വരുമാനത്തിന് അഞ്ഞൂറ് രൂപയുടെ വാച്ച് വാങ്ങാനുള്ള കെല്‍പ്പില്ലെന്നാണ്. പിന്നീട് സ്റ്റാഫംഗങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയതിന് ശേഷം നൂറ് രൂപയുടെ വാച്ചാണ് അദ്ദേഹം വാങ്ങിയത്.

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ കണ്ണടവിവാദത്തില്‍ തുടങ്ങിയതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലവേദന. ഈ വിഷയത്തില്‍ വിവാദങ്ങള്‍ ഏറെക്കുറെ അടങ്ങിയ സാഹചര്യത്തിലാണ് നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ കണ്ണട വാങ്ങിക്കുന്നതിനായി അരലക്ഷത്തിലധികം രൂപ റീഇമ്പേഴ്‌സ്‌മെന്റായി കൈപ്പറ്റിയ സംഭവം വിവരാവകാശപ്രകാരം അറിഞ്ഞതോടെ വിവാദങ്ങള്‍ വീണ്ടും ആരംഭിക്കുന്നത്.

ഇതിന് തൊട്ടുപിന്നാലെ ധനമന്ത്രി തോമസ് ഐസക്കും ആ വിധത്തില്‍ തിരുമ്മലിനും മറ്റുമായി ഒന്നരലക്ഷത്തിലധികം രൂപ ചിലവഴിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചു .

എന്‍.എസ് മാധവന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത് ഫേസ്ബുക്കില്‍ ഗാന്ധിജിയുടെ കണ്ണടയുടെ ചിത്രമടങ്ങുന്ന പോസ്റ്റ് ഇട്ടുകൊണ്ടാണ്. ”വളരെ വില കുറഞ്ഞ കണ്ണട. മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റായി നൂറ് രൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി” എന്നാണ് അദ്ദേഹം കുറിച്ചത്.

വിവാദങ്ങള്‍ ആസൂത്രിതമാണെന്നും, അര്‍ഹമായ ആനുകൂല്യമാണ് സ്വീകരിച്ചതെന്നുമുള്ള നിലപാടിലാണ് എല്‍ഡിഎഫ് നേതാക്കള്‍. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ധനമന്ത്രി തന്നെ വന്‍തുക ചിലവഴിക്കുന്നത് വിരോധാഭാസമായിരിക്കുകയാണ്.

സര്‍ക്കാര്‍ പണം എന്നാല്‍ ഭരിക്കുന്നവരുടെ പണമല്ലെന്നും അത് നികുതിയടച്ച് ജീവിക്കുന്ന പൗരന്മാരുടെ ക്ഷേമത്തിനായി മാത്രം ഉപയോഗിക്കേണ്ടതാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് ഇവിടെ ഓര്‍മ്മപ്പെടുത്തുന്നത്.

ലോകതൊഴിലാളികളെ പിന്തുണക്കുന്ന ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലെ അധികാരത്തിലിരിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാര്‍ പണം വ്യക്‌തിപരമായ ആവശ്യങ്ങള്‍ക്ക് ചിലവഴിക്കുന്നത് ഇവരുടെയെല്ലാം ഇരട്ടത്താപ്പിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണന്നുള്ള വിമര്‍ശനവും ശക്‌തമാവുന്നുണ്ട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account