ശ്രീദേവി… അക്ഷരാർത്ഥത്തിൽ ഐശ്വര്യദേവതയായ അഭിനേത്രി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അൻപത് വർഷം സിനിമയിൽ ജീവിച്ച, സിനിമയ്ക്കു വേണ്ടി ജീവിച്ച ലേഡി സൂപ്പർസ്റ്റാർ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ വന്നുകയറിയ മരണത്തിനു കീഴടങ്ങിയിരിക്കുന്നു.

നാലുവയസ്സിൽ ബാലതാരമായെത്തി, പതിമൂന്നാം വയസ്സിൽ കമൽഹാസന്റേയും രജനീകാന്തിന്റേയും നായികയായെത്തി, വിവാഹത്തെത്തുടർന്നുള്ള ഇടവേളയിൽ നിർമ്മാതാവായും പിന്നീട് വീണ്ടും  അഭിനേത്രിയായും സിനിമയിൽ തന്നെ ജീവിച്ചു മരിച്ച അഭിനേത്രിയാണ് തമിഴ്‌നാട്ടുകാരിയായ ശ്രീയമ്മങ്കാർ എന്ന നമ്മുടെ ശ്രീദേവി.

സൂപ്പർതാരങ്ങൾ അരങ്ങുവാണ ബോളിവുഡ് കീഴടക്കിയ ആദ്യ തെന്നിന്ത്യൻ, ഏറ്റവും കൂടുതൽ പ്രതിഫലം കരസ്ഥമാക്കിയിരുന്ന നടി തുടങ്ങി നിരവധി തരത്തിൽ സിനിമയിൽ പെൺപെരുമയായി മാറിയ ശ്രീദേവി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലെ നായികയാണ്. നാഗിനാ, മിസ്റ്റർ ഇന്ത്യാ, സദ്‌മ, മൂന്നാംപിറ, ദേവരാഗം, പതിനാറ് വയതിനിലേ  തുടങ്ങി മറക്കാനാവാത്ത നിരവധി ചിത്രങ്ങൾ.

2012 ൽ മടങ്ങി വരവിന് കളമൊരുക്കിയ  ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രവും പുലിയിലെ യവനറാണിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2013 ൽ രാജ്യം പത്‌മശ്രീ നൽകി ആദരിച്ച ശ്രീദേവിക്ക് 6 ഫിലിം ഫെയർ അവാർഡുകളും മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാനപുരസ്‌കാരവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവുമടക്കം നൂറോളം പ്രധാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

രവികുമാർ , രജനീകാന്ത്, കമൽഹാസൻ ,ശിവാജി ഗണേശൻ, നാഗേശ്വരറാവു, അരവിന്ദ് സ്വാമി,  രാജ് കുമാർ, രാജേഷ് ഖന്ന അമിതാഭ് ബച്ചൻ, ജാക്കി ഷ്രോഫ്, ഗോവിന്ദ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ ഹീറോകളുടെ നായികയായി തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account