2018 മാർച്ച് മാസം 19 ന് സുഡാൻ എന്ന northern white rhinoceros വർഗ്ഗത്തിൽപെട്ട കാണ്ടാമൃഗം മരണപ്പെട്ടതോടെ ഈ വർഗ്ഗത്തിൻറെ വംശനാശം സ്ഥിരീകരിക്കപ്പെട്ടു . അതിനെ ആസ്പദമാക്കി എഴുതിയ ചെറു കവിത…
ഉണ്ടായിരുന്നൊരുകാലമന്ന് ഞാൻ
സസുഖം കാട്ടിൽ വസിച്ചിരുന്നു
കാട് വെട്ടീ, നീ വീട് വച്ചൂ
എൻ്റെ ഉറ്റോരുമുടയോരും ചിതറിയോടി
കൊമ്പെടുത്തൂ എൻ്റെ തൊലിയെടുത്തൂ
പിന്നെ സർക്കസ്സിനായെന്നെ വേട്ടയാടി
ഇണചേരുവാൻ പോലുമനുവാദമില്ലാതെ
നിന്നെ ഭയന്ന് ഞാൻ വാണിരുന്നു
അന്നത്തിനായ് തുറന്നോരെൻ വായ് കണ്ട് രസിച്ചൂ നീ
അന്നമൂട്ടുന്നൊരീശ്വരൻ സാക്ഷിയായ്…
ജീവിച്ച് തീർത്തു ഞാനിന്നീ ഭൂമിയിൽ
ഇനിയെന്റെ വംശം ചരിത്രമാകും..
വിദൂരമല്ലൊരാനാൾ മനുഷ്യാ
മഴയെന്നതൊരുസ്വപ്നം മാത്രമാകും..
എരിപൊരി വെയിലത്ത് ചത്തൊടുങ്ങും
അന്നൊരിറ്റ് നീരിനായ് നീയലയും…
ലോകം വെറുമൊരു തട്ടകമാണി-
വിടെയിന്നു ഞാൻ നാളെ നീയോർത്തിടുക..
ചൂണ്ടുന്നു എൻ്റെ ഈ ദിനം, നിന്റെയാദിനത്തെ
മനുഷ്യന്റെ വംശനാശമെന്ന സത്യത്തെ
നിന്നിലുണ്ട് ചിലർ നന്മ നിറഞ്ഞവർ
ഉൾക്കണ്ണ് തുറന്നൊന്ന് കാണുക നീ..
Good one!!
Nice..
Sad….