ഇരുപതാം നൂറ്റാണ്ടിലെ അറിയപെടുന്ന ഒരു കവിയായിരുന്നു Sylvia Plath. 1932ൽ ബോസ്‌റ്റനിൽ ജനിച്ച അവർ തന്റെ മുപ്പതാം വയസ്സിൽ സ്വയം ജീവിതം അവസാനിപ്പിക്കുമ്പോഴേക്കും തന്റേതായ വ്യക്‌തിമുദ്ര വ്യത്യസ്‌ത സാഹിത്യ ശാഖകളിൽ അടയാളപ്പെടുത്തി കഴിഞ്ഞിരുന്നു. ബാല്യകാലത്തെ ക്രൂരമായ അനുഭവങ്ങളും തീർത്തും അസന്തുഷ്‌ടമായ ദാമ്പത്യ ജീവിതവും അവരെ ഒരു മാനസിക രോഗി ആക്കി കഴിഞ്ഞിരുന്നു. മരണത്തോട് വല്ലാത്തൊരു ഭ്രമം തന്നെ ഉണ്ടായിരുന്ന സിൽവിയ ഒന്നല്ല പലതവണ മരണത്തെ പുൽകാൻ ശ്രമം നടത്തിയിട്ടുണ്ട്. ഒരുപക്ഷെ ഇംഗ്ലീഷ് സാഹിത്യത്തിൽ ‘Electra Complex’ എന്ന് അടയാളപ്പെടുത്താവുന്ന Daddy എന്ന കവിതയുടെ കർത്താവുകൂടിയായിരുന്നു ഏറെ പ്രിയപ്പെട്ട ഈ കവി.

കണ്ണാടി

വെള്ളിനിറമുള്ള ഈ ചേലയിൽ
കൃത്യമായ രൂപഭംഗിയിൽ
ഞാൻ സുന്ദരിയല്ലേ?
എനിക്ക് നിന്നോടെന്നല്ല, ആരോടും
മുൻ വൈരാഗ്യങ്ങളില്ല.
എന്തെന്നിൽ പതിക്കുന്നുവോ
സത്യമായും
വ്യക്‌തമായും ഞാനത് കാണിക്കുന്നു.
ഈ പിങ്ക് നിറമാർന്ന നാല് ചുവരറ്റങ്ങളിൽ
ഏകാന്തതയുടെ ഇരുളിലും വെളിച്ചത്തിലും
ഞാൻ ധ്യാന നിമഗ്നയാണ്.

നോക്കൂ..
ഒരു തടാകത്തിന്റെ ഭംഗിയില്ലേ എനിക്കിപ്പോൾ?
എന്നിലേക്ക് മുഖം നോക്കുന്ന,
ശരീരത്തിന്റെ വടിവുകൾ നോക്കുന്ന
അവളെ നോക്കൂ..
നിലാവിന്റെ വെളിച്ചത്തിൽ
താൻ സുന്ദരിയാണെന്ന്
തന്റെ കാമുകന്മാരോട് അവൾ കളവുപറയുന്നു.
പകലിന്റെ ഏറ്റിറക്കങ്ങളിൽ
അവളെന്നോട് കലഹിക്കുന്നു..
തനിക്ക് ചന്തമില്ലെന്നു കരയുന്നു..

എത്രയോ പകലുകളിൽ
എത്രയോ രാവുകളിൽ
അവളെന്നിൽ ഊളിയിട്ടുണ്ട്..
കുഞ്ഞായി,
കുറുമ്പിയായി..
കാമുകിയായി..
ഇന്നിപ്പോൾ ചെതുമ്പലിച്ചൊരു മീൻ പെണ്ണായി..
കാലം സാക്ഷി
ഞാനും ദൃക്‌സാക്ഷി

കൃത്യമായി അടയാളപ്പെടുത്താൻ ആവില്ല, എങ്കിലും, dramatic monologue എന്ന കാവ്യ സങ്കേതം ഉപയോഗിച്ച ഈ കവിതയിൽ ഒരു പെണ്ണിന്റെ മനോവ്യാപാരങ്ങളെ ചുമരിൽ തറച്ച ഒരു കണ്ണാടിയിലൂടെ നാം കാണുന്നുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതം കവർന്നെടുത്ത തന്റെ രൂപഭംഗിയിൽ സങ്കടപെടുന്ന ഒരു സ്‌ത്രീ.

Mirror

I am silver and exact. I have no preconceptions.
Whatever I see I swallow immediately
Just as it is, unmisted by love or dislike.
I am not cruel, only truthful,
The eye of a little god, four-cornered.
Most of the time I meditate on the opposite wall.
It is pink, with speckles. I have looked at it so long
I think it is part of my heart. But it flickers.
Faces and darkness separate us over and over.

Now I am a lake. A woman bends over me,
Searching my reaches for what she really is.
Then she turns to those liars, the candles or the moon.
I see her back, and reflect it faithfully.
She rewards me with tears and an agitation of hands.
I am important to her. She comes and goes.
Each morning it is her face that replaces the darkness.
In me she has drowned a young girl, and in me an old woman
Rises toward her day after day, like a terrible fish.

-അജിത ടി ജി 

1 Comment
  1. Anil 3 years ago

    Good read…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account