മറയുന്ന മാനവികത
എന്നോട് ചോദിച്ചു:
‘സിംപതി ‘ക്കും ‘എംപതി’ക്കും
ഇടയിലെന്താണുള്ളതെന്ന്;

അടുത്തുനിന്നൊരു പുതുതലമുറ
ആംഗലേയത്തി൯െ്റ സ്റ്റാൻഡേർഡുകാട്ടി
“പി എ” എന്നുറക്കെപ്പറഞ്ഞു

എന്നിരുന്നാലും പറയട്ടെ സോദരേ…
നിങ്ങളിലിനിയും ഉറവ വറ്റാത്തൊരാ-
മനസ്സുണ്ടെങ്കിൽ ശ്രവിച്ചു കൊൾക;

നിന്റേതാകുമ്പോളത് ‘സിംപതി’,
സഹതാപ രസം രുചിക്കാതെ
എ൯െ്റതുകൂടിയാകുമ്പോളതി൯
നാമമാകുന്നൂ ‘എംപതി’

അവയ്ക്കിടയിലോ ഒരിത്തിരി
കാഴ്ചവെട്ടത്തി൯ ദൂരം മാത്രം…..

3 Comments
 1. Haridasan 4 years ago

  തത്വജ്ഞാനത്തിന്റെ ആഴമുള്ള വിഷയം, ലളിതമായി, അതെ സമയം ഒട്ടും ഗൗരവം ചോരാതെ, ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചിരിക്കുന്നു. Congrats!

 2. Thaha jamal 4 years ago

  Good thinking

 3. grameenan 4 years ago

  നിന്റേതാകുമ്പോളത് ‘സിംപതി’,
  സഹതാപ രസം രുചിക്കാതെ
  എ൯െ്റതുകൂടിയാകുമ്പോളതി൯
  നാമമാകുന്നൂ ‘എംപതി’

  നന്നായി

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account