പുകവലിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? അവൾ മദ്യപിക്കുകയും കൂടി ചെയ്യുമെങ്കിലോ? അവൾ നൈറ്റ് പാർട്ടികളിൽ പങ്കെടുക്കുമെങ്കിലോ? അവൾ Short skirt ധരിക്കുന്നവൾ  ആണെങ്കിലോ? ഇതിനെല്ലാം പുറമെ അവൾ  ഭർത്താവ് ഉപേക്ഷിച്ചവൾ കൂടി ആണെങ്കിലോ? അവളെ കുറിച്ചുള്ള നിങ്ങളുടെ ധാരണ എന്തായിരിക്കും?

തീർച്ചയായും ഭൂരിഭാഗം പേർക്കും അവളെക്കുറിച്ച് നല്ല അഭിപ്രായം ആയിരിക്കില്ല. ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് ഒരു സ്ത്രീയെ നമുക്ക് മോശപ്പെട്ടവൾ എന്ന് പറയാൻ സാധിക്കുമോ? ആധുനികകാലത്ത് കോർപ്പറേറ്റ് ലോകത്തിൽ മേൽപ്പറഞ്ഞ രീതിയിൽ ജീവിതം നയിക്കുന്ന സ്‌ത്രീകൾ അഭിസാരികമാരായി ചിത്രീകരിക്കപ്പെടാറുണ്ട്. ഇക്കാര്യങ്ങളൊക്കെ ഒരു പുരുഷൻ ചെയ്‌താൽ അയാൾ മോശപ്പെട്ടവൻ ആകുമോ? പലപ്പോഴും നമ്മുടെ സമൂഹം സ്വന്തംകാലിൽ നിൽക്കുന്ന സ്‌ത്രീകളെ  ഒരു മുൻധാരണയോടുകൂടി സമീപിക്കുന്നത്  എന്തുകൊണ്ടാണ്..?

ഈ ചോദ്യങ്ങൾക്ക് ഉത്തരം എനിക്ക് തന്നെ വ്യക്തമായി പറയാൻ സാധിക്കില്ല, എന്നാൽ ഈ ചോദ്യങ്ങൾക്കുള്ള ഏകദേശ ഉത്തരം തരമണി എന്ന സിനിമയിലൂടെ റാം എന്ന സംവിധായകൻ നമുക്ക് നൽകുന്നുണ്ട്.

ഈ സിനിമയെ നമുക്ക് കാലത്തിന് അനുയോജ്യമായ സിനിമ എന്ന് പറയാൻ സാധിക്കും. അൻഡ്രിയ ജെറമിയ ഈ സിനിമയിൽ മുഖ്യ സ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വസന്ത് രവി എന്ന പുതുമുഖം ഈ സിനിമയിൽ  നായകനായും എത്തുന്നു. ആൻഡ്രിയക്ക് ഈ സിനിമയിലെ അഭിനയത്തിന് ഒരുപാട് പുരസ്‌കാരങ്ങൾ തേടിവന്നാലും അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. അത്രയ്ക്ക് മനോഹരമായി തന്മയത്വത്തോടുകൂടി അഭിനയിച്ചിരിക്കുന്നു.  റാം എന്ന സംവിധായകന്റെ മികവിനെ പറ്റി എത്ര പ്രശംസിച്ചാലും മതിയാവില്ല, ജീനിയസ്…

തേനി ഈശ്വറിന്റെ ഛായാഗ്രഹണവും  യുവൻ ശങ്കർരാജയുടെ സംഗീതവും ഈ ചിത്രത്തിൽ മികവുറ്റതാണ്.

തരമണി ആധുനിക കാലത്തിനു യോജിച്ച സിനിമയാണ്. എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്. കേരളത്തിലെ തീയേറ്ററുകളിൽ ഈ ചിത്രം ഈ ആഴ്ച്ചയുംകൂടി മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. അതുകൊണ്ട് വ്യത്യസ്തമായ ഒരു സിനിമ അനുഭവം ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് ഈ സിനിമ പോയി കാണുക.

 

2 Comments
  1. Sunil 4 years ago

    would like to watch this movie…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account