ഭഗവതിക്കാവിലെ തീയാട്ടിനു കളമെഴുതാന്‍
കളമിഴികള്‍ കാവലിരുന്നു
നിറതാലവുമായ് കളമിഴികള്‍കാവലിരുന്നു.
തിരുനെല്ലിക്കാട്ടിലെ തേനരുവിയുമീവഴി
കളമെഴുതാനോടിയണഞ്ഞു
പുളകിതയായ് കളമെഴുതാനോടിയണഞ്ഞു.
പച്ചോലപന്തലിന് പാവാട ഞൊറിവക്കാന്‍
പുന്നാരതത്തയുമെത്തി
പുഞ്ചപാടത്തെ പുന്നാരതത്തയുമെത്തി.
അമ്പലമുറ്റത്തെ ആലിലയും തുടികൊട്ടി
കുളിര്‍തെന്നല്‍ മുളങ്കാട്ടില്‍
ഈരടികള്‍ക്കീണമിട്ടു
ഇല്ലത്തെ ഇടനാഴിയിലിന്നത്തെ പൂജയ്ക്കായ്
തുളസി പൂമാലകളായി.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account