ഒരു തിര
ഇടയ്ക്കിടെ
എന്നെത്തേടി വരാറുണ്ട്…
നിന്‍റെ നെടുവീര്‍പ്പുകളില്‍ നിന്നുതിരുന്ന
ഒരു തിര…

ഞാന്‍ മുഖമമര്‍ത്തിക്കിടന്ന
നിന്‍റെ തീരം കടന്നു,
ഞാന്‍ ചവിട്ടിക്കടന്നുപോന്ന
നിന്‍റെ കരിങ്കല്‍ക്കൂട്ടങ്ങള്‍ ചാടിക്കടന്നു
എത്ര അകലെയാണെങ്കിലും
ഒരു തിര ഇടയ്ക്കിടെ
എന്നെത്തേടി വരാറുണ്ട്…

എന്‍റെ ശാന്തതീരത്ത്
മണല്‍ക്കാറ്റ് വിതച്ച്,
എന്‍റെ നേര്‍ത്ത ഓളങ്ങളെ
കുത്തിമറിച്ചിട്ട്
ഒടുവില്‍
ഒരു കറുത്ത മൗനം മാത്രം
ബാക്കി നിര്‍ത്തി
എങ്ങോ മറയുന്ന ഒരു തിര
ഇപ്പോഴും ഇടയ്ക്കിടെ
എന്നെത്തേടി വരാറുണ്ട്…

3 Comments
  1. ഇനിയും വരിക ……………..തിരയ്മായി…………
    രവി പുന്നക്കല്‍ .

  2. Narayanan 5 years ago

    എങ്ങോ മറയുന്ന ഒരു തിര.. ഇപ്പോഴും ഇടയ്ക്കിടെ എന്നെത്തേടി വരാറുണ്ട്…നല്ല വരികൾ

  3. Babu Raj 4 years ago

    നന്നായിട്ടുണ്ട്..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account