ചിന്തയുടെ അന്ത്യകൂദാശയായിരുന്നു ഇന്ന്.
എത്തേണ്ടവരാരും എത്തിയില്ല
പരാതിയാണോ?
അല്ല… ആരില്ലെങ്കിലും
കുഴിച്ചു മൂടിയിടപ്പെടണമല്ലോ!
അടക്ക് കഴിഞ്ഞ്
സെമിത്തേരി വളവിലിരിക്കുമ്പോഴണ്
ഒരുവൻ മാടി വിളിച്ചത്.
ഇതവനല്ലേ?
വേച്ചു വേച്ചു ഞാൻ
അവന്റെ അരികിലെത്തി.
അവൻ തന്നെ, ചിന്ത!
അവനു പിറകിലായി
ഒരു പറ്റം അനുയായികളും.
പ്രേത രൂപിയോ?
നീ മരിച്ചവനല്ലേ?
നിന്റെ അടക്കമിപ്പോൾ
കഴിഞ്ഞതല്ലേ…?
ഞാനവനോട് ചോദിച്ചു.
ചുണ്ടു വക്രിച്ചു
ചിരിച്ചുകൊണ്ട്
ശാന്തനായി അവൻ പറഞ്ഞു;
മനുഷ്യാ നിനയ്ക്ക് തെററി,
അടക്കം ചെയ്യുന്തോറും
പുനർജനിക്കുന്നവരല്ലേ
ഞങ്ങൾ?
നിങ്ങളുടെ നൂറായിരം
ചിന്തകൾ!!
