“വരദജനമരുമമൃതാനന്ദപൂർണ്ണമാം
വൈകുണ്ഠരാജ്യമെനിക്കെന്നു കിട്ടുന്നു?
അതിനുബത! സമയമിദമിതി മനസി കരുതി ഞാ
നംഭോജപുത്രിയെക്കൊണ്ടുപോന്നീടിനേൻ…”           (സുന്ദരകാണ്ഡം)

ഇതു അദ്ധ്യാത്മരാമായണത്തിലെ സുന്ദരകാണ്ഡത്തിലെ രാവണന്റെ മനോഗതമാണ്. സീതയെ കാണാനും രാമവാക്യങ്ങൾ അറിയിക്കാനും ലങ്കയിലെത്തിയ ഹനുമാൻ, സീതാദേവിയെ കാണുകയും തദനന്തരം ലങ്കയിൽ നാശനഷ്ടങ്ങൾ വരുത്തുന്നതുമറിഞ്ഞ് രാവണൻ സീതാസവിധത്തിലേക്കെത്തുമ്പോഴുള്ള ചിന്തകൾ. ശ്രീരാമനായ വിഷ്ണുപാദത്തിങ്കൽ പ്രാപിച്ച് മോക്ഷം ലഭിക്കാനാണു രാവണൻ സീതയെ കട്ടുകൊണ്ടുവന്നത്. കാര്യമില്ലാതെ കാരണങ്ങൾ സംഭവിക്കില്ലയെന്ന ദർശനകാഴ്ച്ചകളിലേക്കാണു എഴുത്തച്ഛൻ വിരൽ ചൂണ്ടുന്നത്. ആത്മീയമായി രാവണൻ സന്തോഷവാനാകുന്നു. ബാഹ്യമായി രാക്ഷസീയതയും രാജാവെന്ന ഗർവും ചൂടുമ്പോഴും താൻ വിഷ്ണുപാദത്തിൽ എത്താറായി എന്ന വിചാരം ആത്മാവിനെ സന്തോഷിപ്പിക്കുന്നു.

എഴുത്തച്ഛന്റെ രാമായണം മനുഷ്യർക്ക് ജീവിതത്തിൽ വളർത്തേണ്ട സ്നേഹവിശ്വാസങ്ങൾക്കും, എങ്ങിനെ ധർമ്മം പരിപാലിക്കണം, ഏതൊക്കെ വെല്ലുവിളികൾ ഏറ്റെടുത്ത് എങ്ങിനെ വിജയപഥത്തിലെത്തണം എന്നതിന്റെ ഉത്തമോദാഹരണമാണ്. മഹാകാവ്യങ്ങളെല്ലാം ഭക്തിയിൽ മാത്രം വിഹരിക്കുന്നവയല്ല. ഭക്തി എന്നതു വളരെ ചെറിയൊരു ഘടകം മാത്രം അതിന്നപ്പുറം വിശാലമായ അർത്ഥതലങ്ങൾ അവ സമ്മാനിക്കുന്നു.

(തെയ്യാറാക്കിയത്: ഇന്ദിരാ ബാലൻ)

3 Comments
  1. Sunil 4 years ago

    നന്ദി..

  2. Haridasan 4 years ago

    Thank you!

  3. Meera Achuthan 4 years ago

    കാവ്യ പരിചയത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും ,ആശംസകളും.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account