സൂര്യവെളിച്ചത്തിന്റെ  പോലും സുതാര്യത നഷ്ട്ടപ്പെടുത്തി,  ഇരുട്ട്  തള്ളിക്കയറുന്ന ഒരു അധിനിവേശ കാലഘട്ടത്തിലാണോ നമ്മള്‍?

ജല്ലിക്കെട്ട്  :

(1)   നൂറ്റാണ്ടുകള്‍ പഴക്കമുള്ള തമിഴ്  സാംസ്ക്കാരിക, പൈതൃക, കായിക വിനോദം .

(2)   തമിഴ്  ദ്രാവിഡ  ജീവിതത്തിന്റെയും, മുഖമുദ്രയുടെയും, ഉള്‍ക്കരുത്തിന്റെയും ഉത്സവം.

പരമ്പരാഗത  ആചാരവും, അനുഷ്ട്ടാനവുമായി കരുതിപ്പോന്ന  ഈ  ആഘോഷത്തിനെ അനുകൂലിച്ച് കഴിഞ്ഞാഴ്ചയിൽ നടന്ന  പ്രക്ഷോഭം, ” ചെന്നൈ മറീനാ ”  തീരത്തെ  മാത്രമല്ല പിടിച്ചു കുലുക്കിയത്‌.  വൈകാരികമായിത്തന്നെ  തമിഴ് നാട്  സംസ്ഥാനത്തെ  നിശ്ചലാമാക്കിയ  ഈ സ്കൂള്‍ – കോളേജ് – വിദ്യാര്‍ത്ഥി സമരം, ജല്ലിക്കെട്ട് നിരോധിച്ചതിനെതിരെ തമിഴു ജനത ഒന്നിച്ചണിനിരന്നു പ്രക്ഷുബ്ധമാവുകയും,  വ്യവസായ -വിദ്യാഭ്യാസ – സിനിമാ – ട്രാന്‍സ്പോര്‍ട്ട് – റെയില്‍വേ  മേഘലകള്‍  സ്തംഭിപ്പിക്കുകയും, രാഷ്ട്രീയ വൃത്തങ്ങളും സംഘടനകളും  ഈ സമരത്തെ  മനസാ  പിന്തുണക്കുകയും  ചെയ്തു .

“ജല്ലിക്കെട്ട്  നടത്താനുള്ള  അനുമതിയും,  ഓര്‍ഡിനെന്‍സും”  അതുതന്നെയായിരുന്നു   എല്ലാവരുടെയും ലക്‌ഷ്യം. സത്വര നടപടിയെന്നോണം തമിഴ് നാട്  സര്‍ക്കാര്‍  ജെല്ലിക്കെട്ടിന്  അനുകൂലമായി  “ഓര്‍ഡിനെന്‍സ് ”  ഇറക്കുകയും,  ജല്ലിക്കെട്ടിന്  പേരുകേട്ട മധുരയിലും, അളഗനെല്ലുരിലും, തിരുപ്പത്തൂരിലും, കൊയമ്പത്തൂരിലും, തുടക്കം  കുറിച്ച് തീയതി  നിശ്ചയിക്കുകയും  ചെയ്തു.

സംഭവിച്ചതോ? അഞ്ചു  ദിവസം  നീണ്ടു  നിന്ന  ജല്ലിക്കെട്ടിന്   അനുകൂലമായി  ലഭിച്ച  ജന പിന്തുണ  ന്യായീകരിക്കും  മുമ്പേ,  സര്‍ക്കാര്‍  ഓര്‍ഡിനെന്‍സ് നില നില്‍ക്കെ  തന്നെ  ശക്തമായ  എതിര്‍ പ്രക്ഷോഭവുമായി  ആയിരങ്ങള്‍  മുന്നോട്ട്  വന്നു!  മത്സരാഘോഷത്തിന്റെ  പ്രഖ്യാപനവുമായി  മധുര അളഗനെല്ലുരിലെത്തിയ  മുഖ്യമന്ത്രി പനീര്‍ സെല്‍വം,  വന്‍  പ്രക്ഷോഭത്തില്‍  മുങ്ങി, മത്സരം ഉപേക്ഷിച്ചു  ഉദ്ഘാടനം  ചെയ്യാനാവാതെ  തിരിച്ചു  പോയി! കടുത്ത  എതിര്‍പ്പിനെ  തുടര്‍ന്ന്  എല്ലാ  തയ്യാറെടുപ്പുകളും നടന്നിരുന്ന  പല പ്രധാന  വേദികളിലും ജല്ലിക്കെട്ട്  നടന്നതുമില്ല. നടന്ന പുതുക്കൊട്ടയിലാകട്ടെ അതൊരു  ദുരന്ത  സംഭവവുമായി.

സത്യത്തില്‍  മെറീന  ബീച്ചില്‍  നിന്നും  തുടങ്ങി  തമിഴ് മക്കളെ  മൊത്തം  ഇളക്കിമറിച്ച  ജല്ലിക്കെട്ട് സമരം,  ഇന്നത്തെ  തമിഴ്‌നാട്  രാഷ്ട്രീയ കാലാവസ്ഥകളുടെ  കൂടി  പ്രതിഭലനമായിരുന്നു  എന്ന്  വിലയിരുത്തുന്നത്  കൂടിയാകും ശരി. പനീര്‍ സെല്‍വവും,  ജയലളിത സഹോദരി പുത്രി ദീപയും, ശശികലയും  ഈ സമരത്തിന്റെ  പ്രധിഷേധസ്വരങ്ങളായിരുന്നില്ലേ ? അവര്‍  തന്നെയല്ലേ  ഈ  സമരത്തിന്റെ  മാനസ  പശ്ചാത്തലത്തില്‍  തെളിഞ്ഞമര്‍ന്ന  പ്രതി രൂപങ്ങള്‍  ?

ഇനി  ജല്ലിക്കെട്ട്  എന്ത്? എന്തിന്? എങ്ങിനെ?  അതിന്‍റെ ആവശ്യകത?

2014-ല്‍ ജല്ലിക്കെട്ട്  നിരോധിച്ചുകൊണ്ടുള്ള  സുപ്രീം കോര്‍ട്ട് വിധി. 2016- Jan. അനുമതി  നല്‍കിക്കൊണ്ട്  കേന്ദ്ര വിജ്ഞാപനം. 2017- Jan. വിജ്ഞാപനംപിന്‍വലിക്കണമെന്നു  വീണ്ടും  വിധി . എന്നാല്‍  ജല്ലിക്കെട്ട്  അനുവദിച്ചു തമിഴ് നാട് നിയമസഭ  പാസാക്കിയ  നിയമം, സ്റ്റേ  ചെയ്യേണ്ടതില്ലെന്നും, നിയമസഭ  പാസാക്കിയ  നിയമത്തെ  ചോദ്യം ചെയ്തുകൊണ്ടും, ആറാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനും, ജസ്റ്റിസ് ദീപക് മിശ്രയും, ജസ്റ്റിസ് നരിമാനും  അടങ്ങുന്ന സുപ്രീം  കോടതി ബെഞ്ച്.

അതോടൊപ്പം ജല്ലിക്കെട്ട്  അനുവദിച്ചു കൊണ്ടുള്ള  ഓര്‍ഡിനെന്‍സ് ഇനിയില്ലെന്നും, എല്ലാം കോടതി  തീരുമാനത്തിലാണെന്നും,  മോഡി-പനീര്‍സെല്‍വം കൂടിക്കാഴ്ചയില്‍  മോഡി.

ഇവിടെ  പ്രസക്തമാവുന്നത് ശ്രീ  വിവേകാനന്ദസ്വാമി  വചനങ്ങള്‍ !                                                     “ഓരോ  ജീവിക്കും  സുരക്ഷിതത്വവും  ക്ഷേമവും ആസ്വദിക്കാനുള്ള  അര്‍ഹതയുണ്ട് .  ജീവന്‍ നശിക്കാതെ   സംരക്ഷിക്കുകയും, മറ്റുള്ളവര്‍ക്ക് ആനന്ദം  സമ്മാനിക്കുകയും  വേണം. പറക്കുന്നതിനും, ചലിക്കുന്നതിനും, നീന്തുന്നതിനും, നാല്‍ക്കാലികള്‍ക്കും, ഇരുകാളികള്‍ക്കും, എല്ലാം…….വലിപ്പ ചെറുപ്പം നോക്കാതെ.  കാരണം,  ജീവിക്കാനുള്ള  അവകാശം സര്‍വ ചരാചരങ്ങള്‍ക്കുമുണ്ട്.”

മനുഷ്യനോട്  ഏറെ  സ്നേഹവും  അടുപ്പവും  അനുസരണയും  കാണിക്കുന്ന   ഒരു സാധു നാൽക്കാലി.  അതാണ്‌ കാള. പ്രകൊപിപ്പിക്കുമ്പോള്‍  മാത്രം  പ്രതികരിക്കുന്ന  ഈ പാവം  ജീവിയുടെ  വാലിലും പിന്നിലും കുത്തിയും  വേദനിപ്പിച്ചും  അരങ്ങേറുന്ന  നിന്ദ്യവും ക്രൂരവുമായ  ഒരു  വിനോദം  പൈശാചികം  തന്നെ. ഏതാനും  ജന്മികളേയും, നാട്ടു പ്രമാണിമാരെയും, നാടുവാഴികളെയും  സന്തോഷിപ്പിക്കാനും, പ്രീണിപ്പിക്കാനുമല്ലേ  ഇത് ? പിന്നെ   എന്തിനും  കയ്യടിക്കുന്ന കുറെ  പാവം  ജനങ്ങളും  കൂടിയാവുമ്പോള്‍  ഈ  പ്രാകൃത ആചാരം  പരിപൂര്‍ണ്ണമാകുന്നു. ഒപ്പം  സര്‍ക്കാരും  ഇത്തരം  നീചകൃത്യങ്ങള്‍ക്ക്  പച്ചക്കൊടി കാണിക്കേണ്ടതുണ്ടോ ?

എന്നാല്‍   മത്സര വേളകളില്‍  ഈ  ജല്ലിക്കെട്ട്  കാളകളും അക്രമാസക്തരാവുന്നതും കുതറിയോടി  തെരുവിലേക്കിറങ്ങി  മനുഷ്യ ജീവിതത്തിനു  ഭീഷണിയാവുന്നതും പതിവാണ് . ഈ മിണ്ടാപ്രാണിയും പീഡത്തിനിരയാവുന്നു . പല  ഘട്ടങ്ങളിലും കള്ള്‍, കഞ്ചാവ്  മുതലായ ലഹരി പദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ത്ത്  കാളകള്‍ക്ക്  നല്‍കി, എണ്ണ   പുരട്ടിമിനുക്കിയ ഉടലും, രാകിമിനുക്കി കൂര്‍പ്പിച്ച കൊമ്പുകളുമായി, പ്രകൊപനങ്ങളുടെ  തിരമാലകളില്‍   മരണക്കളത്തിലേറ്റുന്ന  കാളകള്‍……..!  ചോര തെറുപ്പിച്ച്  കൂടുതല്‍ പേര്‍  കുത്തേറ്റു വീഴുമ്പോഴും കയ്യടിച്ചു  പ്രോത്സാഹിപ്പിക്കുന്ന  കാണികള്‍……..!! ജല്ലിക്കെട്ടിന്  പേര് കേട്ട  “അളഗനെല്ലുരില്‍ ” മാത്രം  ശരാശരി  പത്തു പേര്‍  വീരമൃത്യു   വരിക്കാറുണ്ടെന്നു  കണക്കുകള്‍  പറയുന്നു. പുതുക്കോട്ടയുടെ  മണ്ണില്‍  ചോരക്കളം  തീര്‍ത്തു  കാളകളുടെ  കൊമ്പില്‍  പിടഞ്ഞു  ഇക്കഴിഞ്ഞ ദിവസം  രക്ത സാക്ഷികളായ രണ്ടു ചെറുപ്പക്കാരാണ്  മോഹനനും, രാജയും.

ആചാരങ്ങളും  അനുഷ്ട്ടാനങ്ങളും  പൈശാചികമാവുമ്പോള്‍  ഇന്നലെ  ജല്ലിക്കെട്ടില്‍  കൂത്താടി മരിച്ചവരെ  കൊന്ന  കാളയെ  പ്രകീര്‍ത്തിക്കാനും  പിന്നീടതിനെ  കൊല്ലാനും, തിന്നാനും  ഇവിടെ മനുഷ്യരുണ്ടാകാം. അതിനെ  ന്യായീകരിക്കാനും!   മരിച്ചവരുടെ കുടുംബങ്ങളൊഴികെ !! മരണം വിതക്കുന്ന  ഇത്തരം  കാളക്കമ്പങ്ങളും, ആനക്കമ്പങ്ങളും മനുഷ്യന്  വേണോ?  പാവം മൃഗങ്ങളെ അവരുടെ  പാട്ടിനു വിട്ടുകൂടെ ?  ” മരണം രംഗ ബോധമില്ലാത്ത  കോമാളി”  എന്ന്   ജീവിതം പറയുമ്പോഴും, രംഗബോധമുള്ള  ഒരുപറ്റം  കോമാളി  മനുഷ്യര്‍  തന്നെയല്ലേ  ഇവിടെ മരണം വിതച്ചു  കൊയ്യുന്നതും?   അതിനു  കൂട്ടുനില്‍ക്കുന്നതും?

സഹജീവി  സ്നേഹം  കൊട്ടിഘോഷിക്കുന്ന  ആധുനിക  യുഗത്തില്‍  മൊത്തം  മനുഷ്യ രാശിക്കുതന്നെ   അപവാദമല്ലേ  ഇത്തരം  നീചകൃത്യങ്ങള്‍ ? തമിഴ്  മക്കളും,  മലയാളി മക്കളും ഏറെക്കുറെ  ഒന്നുതന്നെ;  ഭാഷയിലും, സംസ്ക്കാരത്തിലും ………… തമിഴകം  മലയാളിക്ക്  ഒരു വിളിപ്പാടകലെയും. തമിഴകത്തെ  പ്രശ്നങ്ങള്‍, പ്രയാസങ്ങള്‍  കേരളത്തെ കൂടി  ബാധിക്കുന്നു . ഏതു കാലത്തും, ഏതു ജീവിത  താളങ്ങളിലും, മേളങ്ങളിലും. ജീവിത രീതികളിലും,  രാഷ്ട്രീയ സാഹചര്യങ്ങളിലും,  എന്തിനു  കാലാവസ്ഥ  വ്യതിയാനങ്ങളില്‍പോലും,  തമിഴ്  മക്കളുടെ പ്രശ്നങ്ങള്‍  കേരളത്തിലും  പ്രതിധ്വനിക്കുന്നു.

ഉണര്‍ച്ചകളിലൂടെ  തന്നെയാവണം നമ്മുടെ  യാത്ര.  മൂഢനിദ്രകളില്‍  നിന്നുള്ള  ഉണര്‍ച്ചകള്‍ നന്മയുടെ  വെളിച്ചത്തിലേയ്ക്കു  നയിക്കട്ടെ. മാറ്റങ്ങള്‍  പരിവര്‍ത്തനത്തിന്റെ  അടയാള വാക്യമാണ്. ചട്ടങ്ങളുടെ  നവീകരണം ചരിത്രപരമായ ആവശ്യവും. മാറ്റമില്ലാത്ത  മാറ്റങ്ങള്‍, അതിന്റെ  മാറ്റൊലികള്‍,  നാടിനും  നാട്ടാര്‍ക്കും  ഒരുണര്‍ത്തു  പാട്ടായി  പ്രസരിക്കട്ടെ; നമ്മുടെ സംസ്ക്കാരങ്ങളില്‍, ആചാരങ്ങളില്‍,  അനുഷ്ട്ടാനങ്ങളില്‍………ഇന്നലെ  ചെയ്തോരബദ്ധം ലോകര്‍ക്കിന്നത്തെ  ആചാരമാകാതെ  സൂക്ഷിക്കുക; നാളത്തെ  ശാസ്ത്രമാകാതിരിക്കാനും…….

ജല്ലിക്കെട്ട്  ഇനിയും  തീര്‍ന്നിട്ടില്ല. അത്  തീരാനിരിക്കുന്നതേയുള്ളൂ. നിയമ ക്രമങ്ങളും ആചാരക്രമങ്ങളും എന്തൊക്കെയാണെങ്കിലും , അതിന്റെ പൊരിമകളും , പോരായ്മകളും, ഫലങ്ങളും തിരിച്ചറിയേണ്ടത്  തമിഴ്  മക്കള്‍  തന്നെയാണ്.

22 Comments
 1. വളരെ നല്ല നിരീക്ഷണം.ചിന്തനീയം.
  ചർച്ച ചെയ്യപ്പെടേണ്ടത്.

 2. Author
  Ravi Punnakkal 4 years ago

  സന്തോഷം ………..

 3. Radhakrishnan Nair 4 years ago

  Excellent article indeed.
  A true caricature on present state of affairs.
  To be taken up in a wider perspective by the so-called sociopolitical entities.
  Thank you for giving a pleasant yet thoughtful reading experience
  Radhakrishnan Nair

 4. Author
  Ravi Punnakkal 4 years ago

  വളരെ സന്തോഷം സര്‍ ……..
  നന്ദി : താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും ,
  നിരീക്ഷണങ്ങള്‍ക്കും,……
  സ്നേഹാസംസകളോടെ , രവി .

 5. Naguib 4 years ago

  വളരെ നന്നായിട്ടുണ്ട് രവി

  നജീബ്

 6. Author
  Ravi Punnakkal 4 years ago

  നന്ദി…. നജീബ്
  ഏറെ…..

 7. Femin 4 years ago

  Good ravietta ..excepting more writings on different subjects…

  • Author
   Ravi Punnakkal 4 years ago

   വളരെ സന്തോഷം ഫെമിൻ.
   Thanks a lot ; നല്ല വാക്കുകൾക്ക്.
   രവി പുന്നക്കൽ

 8. Manoj Thottuva 4 years ago

  Very good opinion..Great …

  • Author
   Ravi Punnakkal 4 years ago

   സന്തോഷം. മനോജ്.
   രവി പുന്നക്കൽ.

 9. Santhosh 4 years ago

  Very nice. Keep writing. It is very true and unbiased openion.

 10. Thomas Cherian 4 years ago

  ഉണർച്ചയുടെ തിരയിളക്കങ്ങൾ ഓരോ വായനക്കാരെയും
  ചിന്തകളുടെ വൻ തിരകളിലേക്കാനയിക്കുന്നുണ്ട്. ഇത്തരം തിരകൾ ഇനിയും
  നിലക്കാതെ ഉയരട്ടെ…

 11. Manoj Thottuva 4 years ago

  Great..

 12. Author
  Ravi Punnakkal 4 years ago

  വളരെ സന്തോഷം ശ്രീ: തോമസ് ചെറിയാൻ.നല്ല വാക്കുകൾക്ക് നന്ദി. – രവി

 13. Author
  Ravi Punnakkal 4 years ago

  വളരെ സന്തോഷം സന്തോഷ്.

 14. Indira Balan 4 years ago

  നിരീക്ഷണം നന്നായിരിക്കുന്നു

 15. Indira Balan 4 years ago

  ഉണര്‍ച്ചകളിലൂടെ തന്നെയാവണം നമ്മുടെ യാത്ര….നിരീക്ഷണം നന്നായിരിക്കുന്നു

  • Author
   Ravi . Punnakkal. 4 years ago

   വളരെ സന്തോഷം . അഭിപ്രായങ്ങളെ
   സ്വാഗതം ചെയ്യുന്നതോടൊപ്പം നന്ദി : ഇന്ദിര ബാലൻ. സ്നേഹപൂർവ്വം.
   രവി. പുന്നക്കൽ.

 16. SASIDHARAN VATTOLY 4 years ago

  There is no one that describes this type of concern about the society. Things happening recent times, indicates that this is increasing day by day. The rulers ignoring this to have people surround him to be protected.

  • Author
   Ravi Punnakkal 4 years ago

   സന്തോഷം…..
   ശ്രീ : ശശിധരൻസർ.
   നന്ദി . നല്ല വാക്കുകൾക്ക്.
   രവി.

 17. Vinod Madhavan 4 years ago

  Good writings… keep writing

  • Author
   Ravi Punnakkal 4 years ago

   സന്തോഷം …….
   വിനു.
   സ്നേഹാശംസകൾ….. എല്ലാർക്കും.
   രവി.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account