മൻസിയ വി.പി എന്ന നർത്തകിക്ക് നൽകാൻ ഏറെ വിശേഷണങ്ങളുണ്ടെങ്കിലും സാധാരണ നർത്തകരിൽ നിന്ന് അവരെ വ്യത്യസ്‌തയാക്കുന്നത് നൃത്തത്തെ ജനകീയമാക്കാൻ അവർ നടത്തുന്ന ശ്രമങ്ങളിലൂടെയാണ്. കലയോടും സമൂഹത്തോടും ഒരുപോലെ പ്രതിബദ്ധത പ്രകടിപ്പിച്ച് മൻസിയയുടെ ചിലങ്ക കിലുങ്ങുമ്പോൾ അവർ തരണം ചെയ്‌തുവന്ന വഴികളിലെ തീക്ഷ്‌ണജ്വാലകൾ എത്രയെന്നറിയുമ്പോൾ, ചിറകറ്റു വീഴാതെ, തളരാതെനിന്ന അവരുടെ പ്രവർത്തനങ്ങളെ ആദരവോടെയല്ലാതെ നോക്കിക്കാണുക വയ്യ.

മൂന്നാം വയസ്സിൽ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി നൃത്ത പഠനത്തിന് പോകുമ്പോൾ ഭാവിയിൽഅവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചൊന്നും അറിയാതെ മൻസിയ പഠനം തുടർന്നു. ഭരതനാട്യത്തിലും മറ്റ് നൃത്തരൂപങ്ങളിലും അർപ്പിത ഭാവത്തോടെ ആ ചിലങ്കകൾ ഉണരുകയും അഭിനയതികവോടെ അരങ്ങുണർത്തുകയും ചെയ്‌ത മൻസിയക്ക് സ്വസമുദായം വിലക്ക് കൽപ്പിച്ചു. അവൾ ഉയർന്നു വരാൻ പ്രതീക്ഷയോടെ കാത്തിരുന്നവർക്കും സമുദായ ഭീക്ഷണിയെ ചെറുക്കാൻ ആവാതെ പിന്മാറി പോവേണ്ട അവസ്ഥയും നേരിട്ടു. അപ്പോഴും കലയെ സ്‌നേഹിക്കുന്ന നല്ലവരായ നാട്ടുകാരും അധ്യാപകരും കുറച്ച് സഹപാഠികളും മൻസിയക്കൊപ്പം നിന്നു.

ഇന്ന്, ഭരതനാട്യത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് എം എ യും കലാമണ്ഡലത്തിൽ നിന്ന് എം ഫില്ലും എടുത്ത ഈ നർത്തകി, നൃത്തത്തിൽ തന്റെതായ പരീക്ഷണങ്ങൾ നടത്തി നൃത്തത്തെ ജനങ്ങളോടടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. വള്ളുവമ്പ്രം എന്ന മലപ്പുറം ജില്ലയലെ ഗ്രാമത്തിൽ നൃത്ത പഠനത്തിനായി ആഗ്‌നേയ എന്ന വിദ്ധ്യാലയം മൻസിയ നടത്തുന്നു. കേരളത്തിലേയും തമിഴ്‌നാട്ടിലേയും ആന്ധ്രയിലേയും പ്രമുഖ നൃത്താധ്യാപകരുടെ ശിഷ്യ കൂടിയായ ഈ കലാകാരി ഇപ്പോൾ രാജശ്രീ വാര്യരുടെയുംശിഷ്യയാണ്. ചടുലമായ ചലനങ്ങൾക്കൊപ്പം മുഖത്ത് ക്ഷണനേരം കൊണ്ട് മിന്നിമറയുന്ന ഭാവങ്ങൾ കൊണ്ടും മൻസിയ നൃത്താസ്വാദകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

സ്‌ത്രീകൾ വിവിധ മേഖലകളിൽ നേരിടുന്ന ചൂഷണങ്ങളെപ്പറ്റി ബോധവതിയായ ഈ നർത്തകി തന്റെ നൃത്തത്തിൽ ഇതും പ്രമേയമാക്കിയിട്ടുണ്ട്.

നൃത്തകലയെ തന്റെ ഹൃദയത്തിലേക്ക് തന്നെയാണ് മൻസിയ ആവാഹിച്ചു  വെച്ചിരിക്കുന്നതെന്ന് അവരെ കണ്ട ആർക്കും മറുത്തൊരഭിപ്രായം ഉണ്ടാവാൻ വഴിയില്ല. ആ ചിറകിലേറി മൻസിയ പറക്കുക തന്നെ ചെയ്യും. കാരണം കല നന്മയാണ്. മാത്രമല്ല, അത് സത്യവുമാണ്.

– കവിത എസ്.കെ.

Photo courtesy: Mr. Sreekumaran P V

3 Comments
  1. P K N Nair 2 years ago

    All the very best, Mansiya!

  2. Altaf 2 years ago

    Congratulations and all the best for your efforts…

  3. Vipin 2 years ago

    Wonderful, Ansiya. All the best and keep going…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account