ഓരോ അന്താരാഷ്ട്രവനിതാദിനത്തോടനുബന്ധിച്ചും അല്ലാതേയും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പരമ്പരയായി മാറിയിരിക്കുന്നു സ്ത്രീക്കെതിരേയുള്ള ആക്രമണങ്ങളും പീഡനങ്ങളും. സ്ത്രീ ഇപ്പോഴും ഇരയും സമൂഹം വേട്ടക്കാരനും തന്നെയാകുന്നു വർത്തമാനകാലസംഭവങ്ങളിലും. എന്താണു ഈ ദുര്യോഗങ്ങൾക്കൊരവസാനമില്ലാത്തത്? കൂടുതൽ കൂടുതൽ നാടകീയസന്ദർഭങ്ങൾ ആസൂത്രണം ചെയ്ത്‌ വലിച്ചിഴക്കപ്പെടുന്ന സ്ത്രീ പുരുഷന്റെ ആരാണ്? അമ്മ, സഹോദരി, മകൾ, ഭാര്യ… ഈ അർത്ഥങ്ങൾക്കൊക്കെ എന്തു സാംഗത്യമാണുള്ളത്‌? ഓരോ പീഡനങ്ങൾ നടക്കുമ്പോഴും മുറവിളികൾ കൂട്ടുന്നുവെന്നല്ലാതെ ശാശ്വതമായ ഒരു പരിഹാരം ഇനിയും നിർവ്വഹിക്കപ്പെടുന്നില്ലയെന്നത്‌ അത്യന്തം സങ്കടപരവും ലജ്ജാവഹവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. സാമ്പത്തികബലവും സാമൂഹ്യഭദ്രതയും ഉള്ളവർക്കുപോലും സംരക്ഷണം ലഭിക്കുന്നില്ല. പിന്നെങ്ങിനെ നിസ്വരായ സ്ത്രീകൾക്ക്‌ സംരക്ഷണം ലഭിക്കും? ശക്തമായ പ്രതിരോധങ്ങളും വിവിധധാരയിലുള്ള സ്ത്രീസംഘടനകളും നിലവിലുണ്ടായിട്ടും ഇത്തരം അതിക്രമങ്ങൾക്ക്‌ ലോഭമില്ല എന്നത്‌ ഓരോ പെണ്ണിനെ സംബന്ധിച്ചും ആശങ്കയുണർത്തുന്നതാണ്. ഏറ്റവും വിശ്വസ്തരിൽ നിന്നു പോലും നീതികേടിന്റെ പാഠങ്ങളാണു ലഭിക്കുന്നതെന്നുള്ളതും ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ. ഇവിടെ സാമൂഹികമൊ നൈതികമൊ ആയ സുരക്ഷക്കുവേണ്ടി സ്ത്രീ ചെറുത്തുനിൽപ്പിന്റെ പുതിയ പാഠങ്ങളും അടവുകളും സ്വായത്തമാക്കേണ്ടിയിരിക്കുന്നു. അകക്കണ്ണുകൾ തുറന്ന് കൂടുതൽ കരുതലോടെ അവൾ ജീവിക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള അരാഷ്ട്രീയതയേയും അരാജകത്വത്തേയും ചെറുത്തു തോൽപ്പിക്കാൻ അവളുടെ വളയണിക്കൈയ്യുകൾ വാളണിക്കൈകളാകാൻ പ്രാപ്തമാകട്ടെ. കൂടുതൽ കൂടുതൽ കരുത്തു നേടി ധീരയാകട്ടെ…..!

7 Comments
 1. Meera Achuthan 5 years ago

  Valare nallathu

 2. Pisharody rema 5 years ago

  This article asks all women to hold Sword.
  We all love to hold a Sword in our hand against those who try to tarnish the dignity of women.
  The irony is that it’s difficult a task to get the any support when in need.
  A kind word, sincerity, honest approach to the real problem and genuine concern are more valuable and important than a thousand of printed protests.

 3. Haridasan 5 years ago

  കൂടുതൽ കൂടുതൽ കരുത്തു നേടി ധീരയാകട്ടെ…..!

 4. Jay Pillai 5 years ago

  കുമ്പസാര കൂടുകൾ പെരുകുംതോറും കുറ്റ കൃത്യങ്ങളും പെരുകുന്നു.
  മറപിടിക്കാൻ മന്ത്രിയും വ്യഭിചാരിക്കാൻ നിയമവും ഉള്ളപ്പോൾ,പൊതുജന സംരക്ഷണം എന്നത് വെള്ളത്തിൽ വരച്ച വരപോലെ.. കുട്ടികളെയും. സ്ത്രീകളെയും,പൊതു മുതലും സംരക്ഷിക്കാൻ കഴിയാത്ത ഭരണാധികാരിയും,നിയമജ്ഞരും നാടിനു അപമാനം തന്നെ ആണ്.നിയമജ്ഞർ നിയമം നടപ്പാക്കാത്ത നാട്ടിലും,നിയമത്തെ പേടിയില്ലാതെ തിന്മ അഴിഞ്ഞാടുന്ന നാട്ടിലും പൊതു ജന രോഷം ഉയരുകയും അത് സായുധ വിപ്ലവത്തിലേക്കു നയിക്കുകയും ചെയ്യും.ഇത് കമ്യൂണിസ്റ്റു ഭരിക്കുന്ന സാക്ഷര കേരളത്തിലെ ഭരണത്തെയും ജനങ്ങളെയും പറഞ്ഞു അറിയിക്കേണ്ട കാര്യം ഇല്ല.ജിഷയുടെ മരണവും,സരിതാ പീഡനവും മുതലാക്കി അധികാരത്തിൽ വന്നവർ എന്ത് കൊണ്ട് നിയമ൦ നടപ്പിലാക്കുന്നതിൽ പിന്നോട്ട് പോകുന്നു? ഉ ദാഹരണത്തിനു കേരളത്തിലെ സിനിമാ വ്യവസായത്തെ നശിപ്പിക്കുകയും,നടികളുടെ നേരെ പോലും ഗുണ്ടായിസ്സവും ,പീഡനവും നടപ്പിലാക്കുന്ന “ജന പ്രിയ നായകനെ” വീണ്ടും വീണ്ടും സർക്കാർ എന്തിനു സംരക്ഷിക്കുന്നു. ഇത് പോലെ തന്നെ സ്വാശ്രയ മാനേജ്‌മെന്റ് പ്രശ്‍നവും മറച്ചു പിടിച്ചു അവസാനം വെട്ടിലായത് സർക്കാർ മറന്നോ? സാധാരണ മനുഷ്യരുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകുന്നില്ല എങ്കിൽ സ്വയരക്ഷ ഉറപ്പു വരുത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം ആയി മാറും..അത് സ്വയം ആയുധം എടുത്തിട്ട് ആയാലും…

 5. Dhanesh 5 years ago

  Very well said and completely concerned …

 6. Kishor k R 5 years ago

  ആയുധം വേണ്ടി വരും

  നേരിടുന്ന ഭീകരമായ പ്രശ്നങ്ങളിൽ ഒന്ന് സ്ത്രീക്ക് നേരെയുള്ള ആക്രമങ്ങൾ ആണ്.
  ഈ പൊതു വിഷയം, സ്ത്രീകൾ മാത്രം നേരിട്ടാൽ പരിഹൃതമാകുന്നില്ല.
  സ്ത്രീ വിരുദ്ധമായി
  സമൂഹത്തിൽ നില നിൽക്കുന്ന സമീപനം, സാമൂഹിക സാംസ്കാരിക ബോധ
  വത്കരത്തിലൂടെ സാധ്യമാക്കണം..
  കല, സാഹിത്യം, അധികാര കേന്ദ്രങ്ങൾ എല്ലാം ഈ വിഷയത്തിൽ ഉത്തര വാദിത്വ ബോധത്തോടെ പെരുമാറിയാൽ സ്ത്രീ അർഹിക്കുന്ന അംഗീകാരവും, അവകാശവും സ്വാതന്ത്ര്യവും കരസ്ഥമാക്കാം..
  അതിനു ലിംഗ ഭേദമന്യേ ലക്ഷ്യ ബോധത്തോടെ സമൂഹം മുന്നോട്ട് വരണം..
  ഈ വിഷയത്തിൽ അനാസ്ഥ കാണുമ്പോൾ, സ്ത്രീകൾ തന്നെ മുന്നോട്ട് വന്നു ചില അഭിപ്രായങ്ങൾ മുന്നോട്ട് വെക്കുന്നു.
  ഈ പരിവർത്തന കാലയളവിൽ തന്നെ
  സ്ത്രീ വിരുദ്ധ പ്രവർത്തങ്ങൾ ഉണ്ടാകുന്നു.
  ആക്രമണങ്ങളെ ചെറുക്കാൻ, ഉടൻ ചെയേണ്ടുന്ന ചില പദ്ധതികൾ ആണ്, സ്ത്രീ പക്ഷ പ്രവർത്തകർ മുന്നോട്ട് വെക്കുന്നത്.
  ആത്മ ബലം സംഭരിക്കുക, ശരിയായി സാമൂഹിക രാഷ്ട്രീയ ബോധം നേടുക എന്നത് ഏറ്റവും പ്രധാനമാണ്‌.
  പ്രതിരോധിക്കാനും, പ്രതിരോധിക്കാൻ ആക്രമണം അനിവാര്യമെങ്കിൽ ചിലപ്പോൾ അതിനും ആയുധം കൂടിയേ തീരൂ…
  അല്ലാതെ, ഒരു വിഷയവും ആക്രമിച്ചു, അടിച്ചമർത്തികൊണ്ട് മാത്രം ആത്യന്തിക വിജയം നേടാൻ ആകും എന്നതും ഗുണകരമായ പരിഹാരമല്ല.
  അടിച്ചമർത്തിയ പലതും പിന്നീട് ശക്തമായി തിരിച്ചു വരും എന്ന അനുഭവം ഉണ്ട്…
  ഈ വിഷയത്തെ വർഗ്ഗപരമായി കാണുക എന്നതാണ് നല്ല സമീപനം..
  സ്ത്രീകൾക്ക് മാത്രം, സ്ത്രീ വിഷയങ്ങൾ പരിഹരിക്കാൻ കഴിയും എന്ന പരിമിത ബോധത്തിൽ നിന്ന് പുറത്തു കടക്കണം..
  മാനവികത യുള്ള എല്ലാവരും, പുരുഷൻ അടക്കം ഈ ദുരവസ്ഥയെ നേരിടാൻ മുന്നിൽ വരും..
  സ്ത്രീ വിഷയങ്ങൾക്കും അപ്പുറത്ത് ഉള്ള പൊതു സാമൂഹിക വിപത്തുതുകൾക്കെതിരെ ക്രിയാത്മക പ്രവർത്തനത്തിൽ ഏർപെടാനും സ്ത്രീകൾക്ക് ബാധ്യതയുണ്ട്..
  അത് കൊണ്ട് സ്ത്രീയും പുരുഷനും യോജിച്ചു, സ്ത്രീ വിരുദ്ധതകൾക്കെതിരെ പ്രവർത്തനം ഊര്ജിതമാക്കുകയാണ് വേണ്ടത്..
  അപ്പോഴും, വ്യക്തിപരമായി, സ്വകാര്യമായി, ഏകയായ ഇടങ്ങളിൽ സ്ത്രീ നേരിടേണ്ടി വരുന്ന ദുരിതങ്ങളെ നേരിടാൻ, ആത്മ ബലവും ആയുധ ബലവും ആവശ്യമായി വരും…
  സ്നേഹം, കാരുണ്യം, ദയ, മുതലായ തികച്ചും ഫലപ്രദം ആണെങ്കിലും, വെട്ടാൻ വരുന്ന പോത്തിനെ നേരിടാൻ, സ്വയ രക്ഷയ്ക്ക് ആയുധം എടുക്കേണ്ടി വരും…
  പക്ഷെ, ആയുധം വേണ്ടത് പോലെ ഉപയോഗിക്കാൻ ശേഷി ഉണ്ടാകണം എന്നതും പ്രധാനം തന്നെയാണ്..
  തെറ്റിനെതിരെ ആണ് വാൾ എടുക്കേണ്ടത്..
  അധികാര പ്രമത്തമായ് ഉപയോഗിക്കുന്ന വാൾ അല്ല അത്..
  വാൾ എന്നത് ഒരു പ്രതീകമാണ്…
  രക്ഷ നേടാനുള്ള ആയുധമാണ്…
  അറിവും വിവേകവും പ്രായോഗിക ബുദ്ധിയും എല്ലാം ആയുധം തന്നെയാണ്…

 7. Kishor KR 5 years ago

  ഈ രചനയെ സമീപിച്ച രീതി കണ്ടപ്പോൾ എഴുതുന്നതാണ്.

  സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന നിരന്തരമായ ആക്രമണങ്ങളെ നേരിടാൻ വലയണിഞ്ഞ കൈകളിൽ ആയുധം അണിയേണ്ടി വരും എന്നതു സുചിന്തിതമായ അഭിപ്രായമാണ്.
  സ്ത്രീപക്ഷത്തു നിന്ന് ചിന്തിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് സംഘടനാപരമായും ആശയപരമായും ചിന്താപരമായും വര്ഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സ്ത്രീ പ്രവർത്തകയുടെ അഭിപ്രായം.
  അതിന്റെ ഉദ്ദേശ ശുദ്ധിയേയും ആത്മാര്ഥതയെയും ദിശാബോധത്തെയും കാണാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇതൊന്നും അറിയില്ലെങ്കിലും രചനയെ ആസ്വദിക്കാം.
  പകരം, രചയിതാവിനെ ആക്രമിക്കാൻ കിട്ടുന്ന അവസരം ഉപയോഗിക്കുക എന്നത് അഭികാമ്യമല്ല.
  സ്ത്രീകൾ എല്ലാവരും വാൾ എടുക്കണം എന്ന ആഹ്വാനമോന്നും ഈ ലേഖനത്തിൽ ഇല്ല. നിയമവും, നീതിപാലകരും , സംസ്ക്കാരവും എത്തിപ്പെടാത്ത ഇടങ്ങളിൽ, സ്വകാര്യവും ദുർബലവുമായ പരിസങ്ങളിൽ സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കാൻ വളയണിഞ്ഞ കൈകളിൽ വാളെടുക്കാനുള്ള ശക്തി സംഭരിക്കണം എന്നത് പ്രായോഗികവും ധീരവുമായ അഭിപ്രായമാണ്.

  മഹത്തായ ഒരു കലയാണ് വിമർശനം. രചനയെ ആണ് വിമർശിക്കുന്നത്, രചയിതാവിനെയല്ല.
  രചയിതാവ് നമുക്ക് അപ്രിയയനായ ആൾ ആണെങ്കിൽ നമ്മളിൽ എതിർപ്പിന്റെ, വിദ്വെഷത്തിന്റെ, ആക്രമണത്തിന്റെ ഭാവമാണ് നമ്മളിൽ ഉണർത്തുന്നത്,. അത് രചനയുടെ കുറ്റമല്ല, രചയിതാവിന്റെയും പരിമിതിയല്ല, നമ്മുടെ പരിമിതിയാണ്.
  വിമർശനം എന്ന ഭാവത്തിൽ ഈ എതിർപ്പ് / ആക്രമണം രേഖ പ്പെടുത്തുന്നതിനെ കലയായി പരിഗണിക്കാനാവില്ല.
  സാക്ഷാൽ ദൈവം എഴുതിയാലും, ആർക്കും എതിർക്കാം. പക്ഷെ, ഉന്നതമായ ആസ്വാദന ശേഷിയിലൂടെ രചനയെ സമീപിച്ചു ആസ്വ ദിക്കാനും വിമർശിക്കാനും കഴിയണമെങ്കിൽ സാഹിത്യം നമ്മുടെ കയ്യിൽ ഉണ്ടാകണം.

  സാഹിത്യം കയ്യിലില്ലാതെ ഇഷ്ടമില്ലാത്ത വ്യക്തികളെ, തന്റെ വാൿസാമർഥ്യം ഉപയോഗിച്ച് തേജോവധം ചെയ്യാൻ പോകുന്നത് വിമര്ശനമല്ല , കലയല്ലാ , സാഹിത്യവുമല്ല. സ്വന്തം വ്യക്തിവൈകല്യത്തിന്റെ നഗ്‌നതാ പ്രദർശനമാണ്. അത് കാണാൻ അത്ര സുഖമുള്ള കാഴ്ച്ചയുമല്ല.

  വായനയിൽ, വിമർശനത്തിൽ പ്രഥമമായി സൂക്ഷിക്കേണ്ടത് രചനയെ ഉൾക്കൊള്ളുക, ആസ്വദിക്കുക, എന്ന ഗുണമാണ്. . രചയിതാവ് ആരുമാകട്ടെ. വിഷയം ഗ്രഹിക്കുക. ആരെഴുതി എന്നതല്ല, എന്തെഴുതി എന്നതാണ് ശ്രദ്ധിക്കേണ്ടത്.
  എന്നിട്ട് തന്റേതായ കൂട്ടിച്ചേർക്കലുകൾ, വ്യാഖ്യാനങ്ങൾ നവ നിരീക്ഷണങ്ങൾ എല്ലാം നിർവ്യാജം അവതരിപ്പിക്കുക എന്നതാണ് അഭികാമ്യമായ രീതി.
  ദുർവ്യാഖ്യാനങ്ങളെ തിരിച്ചറിയാനുള്ള ശേഷി വായനക്കാരന് ഉണ്ട് എന്നും അവയൊന്നും നില നിൽക്കില്ല എന്നും മനസ്സിലാക്കുന്നത് നല്ലതാണ്. രചയിതാവിനെ എതിർക്കുക എന്നതല്ല വിമർശനത്തിന്റെ ലക്‌ഷ്യം, രചനയെ തന്റേതായ വീക്ഷണതയിൽ വ്യാഖ്യാനിക്കുക എന്നതാണ്.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account