പാനൂർ കളരിക്കധിപൻ …. പഴശി കോവിലകത്തെ പടനായകരിൽ ഇളം തലമുറക്കാരൻ… പയ്യമ്പിള്ളി ചന്തു … ഉറുമിയുടെ സീൽക്കാരങ്ങൾക്കിടയിലും,  പടയോട്ടങ്ങൾക്കിടയിലും പ്രണയം പൂക്കുന്നതു ഞാൻ കണ്ടു… ഒരു പക്ഷേ വടക്കൻപാട്ടിൽ, തിരശീലയിൽ കണ്ടറിഞ്ഞതിൽ, കേട്ടറിഞ്ഞതിൽ ഏറ്റവും മനോഹരമായ പ്രണയത്തിന്റെ ഒരേട് ..!!

ചലച്ചിത്രമായിരുന്നെങ്കിൽ എന്ന് കൊതിച്ചു .. പണ്ടെങ്ങോ കേട്ടിരുന്നു മോഹൻ ലാൽ – പ്രിയദർശൻ ടീം പയ്യമ്പിള്ളി ചന്തു ചലച്ചിത്രമാക്കുന്നുവെന്ന്, പക്ഷേ നടന്നില്ല. സംഭവിച്ചിരുന്നെങ്കിൽ അത് അതിമനോഹരമായ ഒരു ചലച്ചിത്രഭാഷ്യമായ് മാറിയേനെ !!

ഇല്ലസ്ട്രേഷൻ ചെയ്യാൻ കഥ മുന്നിലെത്തിയപ്പോൾ എന്റെ ചായക്കൂട്ടുകൾക്ക് തിളക്കം പോരെന്ന തോന്നൽ … വരകൾ അപൂർണ്ണമാകുന്നപോലെ … കണ്ടു മനം നിറയും മുൻപേ ഒരു സ്വപ്നത്തിനിടയിൽ ഉണർന്നു പോയ പോലെ ..!!

4 Comments
  1. JOY GURUVAYOOR 4 years ago

    അടിപൊളി.. ഇഷ്ടായി മനോജ്‌…

  2. Sunil 4 years ago

    Nice..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account