വീട്ടിലെല്ലാവർക്കും പനി
ഒറ്റക്കോലം കെട്ടിയ
മട്ടായിരുന്നു അച്ഛന്
തിളച്ചുമറിയുന്ന ചൂടായിരുന്നു
അമ്മയ്ക്ക്
തലയ്ക്കകത്ത് ശൂലം
തറച്ചതുപോൽ പിടയുന്ന
അനുജത്തി
മുറ്റമടിച്ചു, പാത്രംകഴുകി,
ചായവച്ചു
അമ്മ പറഞ്ഞു
നീ ജീവിതം പഠിച്ചു…
മതി !

2 Comments
  1. Retnakaran 5 years ago

    ചുരുങ്ങിയ വരികളിൽ വലിയൊരു ജീവിതം വരച്ചുവെച്ചിരിക്കുന്നു.. Good

  2. Pradeep Kannothumchal 5 years ago

    പനിക്കുന്ന ചൂട്, വായനയിൽ ചൂട് അനുഭവിച്ചു.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account