-വി ജെ തോമസ് –

കോരിക്കുടിക്കുവാൻ
വെയിൽ
ക്കിണറുകരയിൽ
ഓർമ്മകൾ
കഴുത്തുനീട്ടുന്നൊരൊട്ടകം
ചുട്ടുപഴുത്തിട്ടും
മണൽക്കരയിലിലവാടാതെ
മനസ്സു
മധുരം മാത്രം
വിളമ്പുമീന്തപ്പന
മുകളിലേക്കു
വളരുമൊരു കിണർ
നനവസ്തമിക്കാതെ
തനിച്ചുതാൻ
കൊണ്ടവെയിലും
ചുടുകാറ്റുമയവെട്ടി
യിലകളാൽ
മഴ
പെയ്യുന്ന
മനസ്സുനീട്ടുമ്പൊഴും
കിണറുമൂടുകയാണതി
വേഗമാരോ
യകത്തും പുറത്തും

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account