ജീവിതവിപര്യയങ്ങളിലൂടെ പ്രയാണം തുടർന്നപ്പോൾ പലകാലങ്ങളിലെ അനുഭവങ്ങളും കാഴ്ചകളും വായനകളും പ്രതിരോധങ്ങളും കുറിപ്പുകളായി വാർന്നുവീണു. പല കാലത്ത്, പല സമയങ്ങളിൽ എഴുതിയ ഈ കുറിപ്പുകൾ ഇപ്പോൾ ഒരു സമാഹാരമാകുകയാണ്. വെയിലും മഴയും മഞ്ഞും കൊണ്ട ജീവിതചിത്രങ്ങളുടെ നേർസാക്ഷ്യങ്ങളാണിവ. മൂന്നു ഭാഗമായാണ് ലേഖനങ്ങളെ തരം തിരിച്ചിരിക്കുന്നത്. വായനയുടെ ആസ്വാദനം (ആസ്വാദനം), പീഡനത്തിനിരയായി അടിച്ചമർത്തലിൽ നിന്നും ഉയിർകൊണ്ട കരുത്തറ്റ ചിറകുമായി ഉയിർത്തെഴുന്നേൽക്കുന്ന സ്ത്രീ ജീവിതങ്ങളുടെ ആരോഹണാവരോഹണങ്ങൾ (സ്ത്രീപക്ഷം), മനസ്സിലേക്ക് ചേക്കേറിയ ജീവിതമുഹൂർത്തങ്ങൾ (ജീവിതം) എന്നിവയാണവ.

About the Author:

ഇന്ദിരബാലൻ 

കഥകളി നാട്യാചാര്യൻ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെയും പടിഞ്ഞാറേ വെളിങ്ങോട് ലക്ഷ്മിക്കുട്ടിയമ്മയുടെയും ഇളയ മകളായി വാഴേങ്കടയിൽ ജനിച്ചു. വാഴേങ്കട നോർത്ത് യു. പി. സ്കൂൾ, ചെർപ്പുളശ്ശേരി ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പി.ടി.എം. ഗവൺമെന്റ് കോളേജ്, പട്ടാമ്പി, പുന്നശ്ശേരി ശ്രീ നീലകണ്ഠ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ കലാലയ പഠനം. 1988 -ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. 1989-ൽ വിവാഹിതയായി. ബാംഗ്ലൂരിൽ താമസിക്കുന്നു. ബാംഗ്ലൂരിലെ കലാ സാഹിത്യ രംഗങ്ങളിൽ സജീവം.

കൃതികൾ: കൃഷ്ണപക്ഷം (കവിതകൾ), ഭഗ്നബിംബങ്ങൾ (കഥകൾ) വർഷമുകിലുകൾ (കവിതകൾ), വാഴേങ്കട കുഞ്ചുനായർ – ജീവചരിത്രം (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്).

Publishers & Distributors: Budha Books, Thiruvananthapuram

വില: Rs.100/-

For enquiries, write to: info@jwalanam.in or support@jwalanam.in. Whatsapp: +91 8904040082

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account