കുറ്റപ്പെടുത്തില്ല
കുറ്റപ്പെടുത്തേണ്ടതില്ല
അതിജീവനത്തിനായി
ആദര്‍ശം പണയംവെക്കും…
ചരിത്രം മറന്നതല്ല
ചരിത്രസ്മൃതിയില്‍
ഉള്ളതിനാല്‍
വിധി കുറിച്ചത്….
ആത്മരക്ഷയോളം വലുതല്ല
ആദര്‍ശം..? തടവറയുടെ ഒറ്റപ്പെട്ട
തേങ്ങലുകള്‍
ഇന്നും അന്യമല്ലവര്‍ക്ക്
തെരുവ് നടനത്തിന്‍റെ
തുപ്പാക്കി ഗര്‍ജ്ജനം
ഇന്നും മുരളുന്നു കാതില്‍…
അഹന്തയുടെ ചില്ലയില്‍
തൂങ്ങിയാടി വാടിയ
മലരുകളെ എങ്ങനെ മറക്കും..?
വിഭവത്തിന്റെ രുചിനോക്കി
വെപ്പ്കാരന്‍റെ തലയോട്ടിയിലെ
കൂര്‍ത്ത നഖക്ഷതങ്ങള്‍
ഇനിയും മായുമോ..?
കംസന്‍ പിറവിയുടെ വിധിയേ
ഭയന്നു പിറവിക്ക് ശേഷം ഒടുക്കി,
ഇന്നിന്‍റെ കംസന്മാര്‍ ഭ്രൂണതയില്‍
ഒടുക്കി വിധിയെഴുതി….
നാല്‍ക്കവലയില്‍ അലയുന്ന
നാല്‍ക്കാലിയോളം ആത്മാഭിമാനം
ഇരകളാം ഇരുകാലിക്ക്‌ ഇല്ലല്ലോ..?
പിന്നെ വേടനോടവന്‍
സമരസപ്പെടണ്ടേ..?
കടിച്ച് കുടയുമ്പോള്‍
നോവില്‍ അല്‍പ്പം കരുണയുണ്ടാവും..?
കൺമുന്നിൽ ചുഴിയിട്ടു ഉയര്‍ന്ന
ധൂമകേതുക്കളില്‍ വെന്ത
മാംസഗന്ധം ഇനിയും സിരകളില്‍
നുരയുമ്പോള്‍ അവന്‍ അവന്‍റെ
വിധികുറിച്ചു, അവരാണ് ഇനി
എന്‍റെ വിധികുറിക്കുന്നത്…
ഇനി ഊഴം അവരുടെയാണ്…

2 Comments
 1. Sandeep 5 years ago

  നന്നായിട്ടുണ്ട്…

  • Author
   Anees kylm 5 years ago

   നന്ദി സന്ദീപ്‌ വായനക്ക് അഭിപ്രായത്തിനും

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account