പിന്നെയും വന്നു വിഷു
ഭൂമി തൻ സ്നേഹത്തിന്റെ
സ്വർണ്ണവർണ്ണത്തെ ചൂടിയെത്തിയ
പൂക്കൾക്കുള്ളിൽ

ഇന്നിതാ മിഴിയ്ക്കുള്ളിൽ
സൂര്യന്റെ തീക്കാലങ്ങൾ
മുന്നിലായ് മണൽപ്പുഴ
കരിഞ്ഞ തടാകങ്ങൾ

നഗര-ഗ്രാമത്തിന്റെ
തീർഥശാഖകൾ മൂടിയൊരു
മേൽപ്പാലം ചിന്തേരിട്ടൊരു
നീർച്ചോലകൾ

നടുമുറ്റത്തിൽ പാകിനിറച്ച
കരിങ്കല്ലിനരികിലൊരു
വെൺപിറാവിന്റെ
നറും തൂവൽ

ഇടയ്ക്ക് കുരുവികൾ
വിരുന്നു വരാറുള്ള
നടപ്പാതയിൽ നെടും-
കാലത്തിൻ പ്രകമ്പനം

പിന്നെയും വിഷു വന്നു
നഗരഗ്രസ്ഥം ദൂരെയെന്നിലെ
ഭൂമിയ്ക്കൊരു കസവ്
തുന്നും സൂര്യൻ

അറയിൽ തെളിയുന്ന
വിളക്കിൽ മിന്നിത്തൂവി-
നിറയും നിലാവിന്റെ
മായിക സങ്കല്പങ്ങൾ

കണികാണാനായ് കണി-
വെള്ളരിയൊരുക്കി, യെൻ
മിഴിയിൽ ശരറാന്തൽ
തെളിയ്ക്കും നക്ഷത്രങ്ങൾ

ഓർമ്മയിലിതേ പോലെ
പണ്ടൊരു കണിപ്പൂവിൽ
സ്നേഹത്തെയുണർത്തിയ
അമ്മ തൻ മുഖം, സ്പർശം

കരമുദ്രകൾ, പാദചലനം
കണിയ്ക്കായി വിരലിൽ
നിന്നും ഊരിവച്ചൊരു
സ്വർണ്ണത്തരി

വഴിയിൽ മാമ്പൂവിന്റെ
സുഗന്ധം പോലെ സ്മൃതി
ഇരുകൈയിലും സ്നേഹം
ചാർത്തിയ കൈനീട്ടങ്ങൾ!

8 Comments
 1. Anil 4 years ago

  Wishing every one a healthy, wealthy and a wonderful year ahead…

 2. Meera Achuthan 4 years ago

  നല്ല കവിത.
  വിഷു ആശംസകൾ.

 3. Pramod 4 years ago

  കണിപ്പൂവിൽ സ്നേഹത്തെയുണർത്തിയ അമ്മ തൻ മുഖം, സ്പർശം, കണി…വിഷു ആശംസകൾ…

 4. Sunil 4 years ago

  കൈനീട്ടങ്ങൾ ജീവിത വിജയമാകട്ടെ… ആശംസകൾ

 5. Kunju Mohammed 4 years ago

  മനോഹരമായ വരികള്… കൊന്നപ്പൂവിന്റെ നൈര്‍മല്ല്യമായ മനോഹരമുഖമുള്ള ജനനി….

 6. Sannyas Perunthayil 4 years ago

  happy vishu…

 7. baburajmalappattam 4 years ago

  നല്ല കവിത

 8. Author
  Rema Pisahrody 4 years ago

  KAVITHA VAYICHATHINUM NALLA VAKKUKALKKUM NANDI SNEHAM

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account