ട്രൈബി പുതുവയൽ
എറണാകുളം ജില്ലയിലെ വെണ്ണിക്കുളം സ്വദേശി. കഥയ്ക്കുള്ള 2020ലെ കൈപ്പട സാഹിത്യ പുരസ്കാരം, ബാഗ്ലൂർ പ്രവാസി സാഹിത്യ ശിൽപ്പശാലയുടെ കഥാ പ്രൈസ്, എറണാകുളം കളക്ട്രേറ്റ് സ്റ്റാഫ് കൺസിലിൻ്റെ കഥാ സമ്മാനം എന്നിവ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമിയുടെ കഥാകാലത്തിലും തനിമയുടെ ‘കഥയുടെ കായലോരത്തിലും’ പ്രതിനിധിയായി പങ്കെടുത്തു. ‘കടൽ റോഡ് ‘ (ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്) കഥാ സമാഹാരമാണ്. കൃഷി വകുപ്പ് ജീവനക്കാരനാണ്.
