രാം ബഹദൂര്‍ താപ്പ സൊസൈറ്റിയില്‍ വാച്ച്മാന്‍ ആയി വന്നിട്ട് രണ്ടു മാസമേ ആയുള്ളൂ. അതിനകം സെക്രട്ടറിക്ക് നാലഞ്ചു പരാതികള്‍ മെമ്പര്‍മാരില്‍ നിന്നും കിട്ടിക്കഴിഞ്ഞിരുന്നു. രാം ബഹദൂര്‍ ഗേറ്റില്‍ ഉണ്ടാവാറില്ലെന്നും പുറത്ത്‌നിന്നും സെയിൽസ്‌മാൻ അകത്തു വരുന്നെന്നും കൂടാതെ ഗൌരവമായ ഒരു പരാതി, ബഹദൂര്‍ സൊസൈറ്റിയിലെ സ്‌ത്രീകളെ അനാവശ്യമായി നോക്കുകയും ചിരിക്കുകയും ചെയ്യുന്നു എന്നതാണ്. സെക്രട്ടറി എന്നനിലക്ക്‌ പരാതി അന്വേഷിക്കാന്‍ തീരുമാനിച്ചു. രാം ബഹദൂറിനെ വിളിപ്പിച്ചു. വന്ന പാടെ അവന്‍ നീട്ടി സലൂട്ടടിച്ചു. “ രാം റാം സാബ്“.

കുറ്റവാളിയായ വാച്ച്മാനെ സെക്രട്ടറിയുടെ ഗൌരവത്തോടെ തറപ്പിച്ചു നോക്കി. പിന്നെ വിചാരണ തുടങ്ങി.

“നീന്നെ ഗേറ്റില്‍ കാണാറില്ലെന്ന് മെംബേര്‍സ് പരാതി തന്നിരിക്കുന്നു“

തന്റെ മഞ്ഞപ്പല്ലുകള്‍ കാണിച്ചു ചിരിച്ചുകൊണ്ട് രാം ബഹദൂര്‍ മൊഴിഞ്ഞു, “സാഹിബ് , ഞാനും ഒരു മനുഷ്യനാണ് .ഒന്നിനും രണ്ടിനും ഇടയ്ക്കു പോകും . രണ്ടു തവണ ചായ കുടിക്കാന്‍ വഴിയിലുള്ള പെട്ടികടയില്‍ പോകും. പിന്നെ പാന്‍ തിന്നാനും ഇടയ്ക്കു പോകാറുണ്ട്. ഇടയ്ക്കിടെ ഫോണ്‍ റീഫില്‍ ചെയ്യാന്‍ പോകാറുണ്ട്. ഇത്രയോക്കെ കാര്യങ്ങള്‍ക്കായി മാത്രം ഞാന്‍ പുറത്തു പോകാറുണ്ട് . ഇത് കുറ്റമാണോ സാബ്?”

“ഒന്നും രണ്ടും മൂന്നും എല്ലാം കൂടി ഒന്നോ രണ്ടോ തവണ ഒന്നിച്ചു പോയാല്‍ മതി. ഓരോന്നിനായി സര്‍ക്കീട്ട് നിര്‍ത്തണം.”

ഇനി അടുത്ത പരാതി… രാം ബഹദൂറിന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.

“നീ എന്തിനാണ് എപ്പോഴും സൊസൈറ്റിയിലെ പെണ്ണുങ്ങളെ തുറിച്ചു നോക്കുന്നത്? അവരുടെ മുഖത്തു നോക്കി ഇളിക്കുന്നത്?”

സ്വന്തം ചോദ്യങ്ങളുടെ മൂർച്ചയില്‍ സ്വയം അഭിമാനം തോന്നി, രാം ബഹദൂറിനെ വിജയഭാവത്തോടെ നോക്കുമ്പോള്‍ അവന്‍ അവന്‍ തലക്കു കൈ വച്ച് ചിരിക്കുന്നു!!

ഇതേ പോലെ ഒരു വാച്ച്മാനെ എവിടയാണ് കണ്ടിട്ടുള്ളത്? ഓര്‍മ വന്നു… ഗാന്ധി നഗര്‍ 2nd സ്ട്രീറ്റിലെ മോഹന്‍ലാല്‍ എന്ന വാച്ച്മാന്‍!

ചിരിക്കു ക്ലച്ച് ഇട്ട് രാം ബഹദൂര്‍ തിരിച്ചൊരു ചോദ്യം – “എന്താ സാബ് … പെണ്ണുങ്ങളെ നോക്കാന്‍ പാടില്ലേ? അവര്‍ ഇങ്ങോട്ടും നോക്കുന്നതുകൊണ്ടല്ലേ എന്റെ നോട്ടം അവര്‍ കാണുന്നത്? ഞാന്‍ വെറും 10 സെക്കണ്ട് മാത്രമേ നോക്കാറുള്ളൂ, സാബ്‌ജി. കൊല്ലത്തില്‍ ഒരിക്കല്‍ ഏതാനും ദിവസം മാത്രം ഞാന്‍ എന്റെ ഭാര്യയെ കാണുന്നു. തെറ്റാണോ സാബ്‌ജി?”

അവന്‍ ക്ലച്ച് വിട്ട് ചിരി തുടർന്നു.

അമര്‍ഷം സഹിക്കാഞ്ഞു സെക്രട്ടറി അലറി “യു ആര്‍ അണ്ടര്‍ ഫയര്‍“.

“വെടി വെക്കാന്‍ മാത്രമുള്ള തെറ്റൊന്നും ഞാന്‍ ചെയ്‌തില്ലല്ലോ സാബ്? ഇംഗ്ലീഷ് കഷ്‌ടിയാണ്‌, എന്നാലും വാച്ച്മാൻ എന്നാല്‍ നോട്ടക്കാരന്‍ എന്നല്ലേ അര്‍ത്ഥം. അപ്പോള്‍ ഞാന്‍ വാച് ചെയ്‌തത്‌ എന്റെ ഡ്യൂട്ടി അല്ലെ, സാബ്‌ജി? ഇത് തെറ്റാണോ സാബ്?”

സെക്രട്ടറി കണ്ണടച്ച്‌ ഒരു നിമിഷം പ്രാണയാമം ചെയ്‌തു. “എന്റെ തെറ്റാണോ” എന്ന ചോദ്യം മുന്‍പും കേട്ടിട്ടുണ്ട്. അല്ല വായിച്ചിട്ടുണ്ട്. അതെ, ആല്‍ബെര്‍ട്ട് കാമുസിന്റെ “ഔട്ട്‌ സൈഡര്‍” എന്ന നോവലില്‍. സൊന്തം അമ്മ മരിച്ചതറിഞ്ഞു അവധി ചോദിച്ച മീർസോൾട്ട് എന്ന ഗുമസ്ഥൻ അവധി തരാന്‍ മടിക്കുന്ന ബോസിനോട് ചോദിക്കുന്നു, “അമ്മ മരിച്ചത് എന്റെ തെറ്റല്ല” (“ഇറ്റ് ഈസ് നോട്ട് മൈ ഫാല്‍ട്ട്”).

എല്ലാ തെറ്റുകളിലും ചില ശരികള്‍ ഒളിഞ്ഞിരിക്കുന്നു.!!

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account