നദികൾക്ക് എന്തു പറ്റി എന്നതിനെപ്പറി നാം ഏറെ ചർച്ച ചെയ്‌തു  കഴിഞ്ഞു. ഇനി സംരക്ഷണ പ്രവർത്തനങ്ങളുടെ സജീവതയാണ് ബാക്കിയുള്ളത്. അവിടെ നമ്മുടെ പതിവ് അലംഭാവം തുടരുകയാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഓരോ നദിയും ഒട്ടേറെ ജീവനുകളാണ് എന്നത് നമ്മുടെ വർത്തമാനത്തിൽ, അല്ലെങ്കിൽ ചിന്തയിൽ മാത്രമാകുന്നു.

തദ്ദേശ സ്ഥാപനങ്ങൾ വഴി കുറെ പ്രവർത്തനങ്ങൾ, മറ്റു വകുപ്പുകൾ വഴി കുറെ പ്രവർത്തനങ്ങൾ, എന്നാൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വഴി ഒരു പുഴയും പൂർണ്ണമായും സംരക്ഷിക്കപ്പെട്ടു എന്നു പറയാൻ കഴിയില്ല. അപൂർണ്ണമായ കുറെ പ്രവർത്തനങ്ങൾ നടന്നു എന്നു മാത്രം. സംരക്ഷണം പൂർണ്ണ തോതിൽ ആയാൽ മാത്രമെ അതിന് സ്ഥായിഭാവം ഉണ്ടാവുകയുള്ളൂ. പുഴകളുടെ സ്ഥായീഭാവമാണ് നമുക്കാവശ്യം. നദികൾക്ക് വേണ്ടിയുള്ള കേരള റിവർ മാനേജ്‌മന്റ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള നദീതട അതോറിട്ടി തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ ഇടത്തുതന്നെ നിൽക്കുന്നു. പുഴ കൈയ്യേറ്റത്തിന്റെ വാർത്തകൾ ദിനംപ്രതി വന്നു കൊണ്ടേയിരിക്കുന്നു. പല സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പുഴയെ കൈയ്യേറ്റത്തിൽ നിന്നും തിരിച്ചുപിടിക്കാൻ കഴിയാതെ വരുന്നു. ഇതാണ് നമ്മുടെ പ്രധാന ജലശ്രോതസ്സുകളുടെ അവസ്ഥ. ഇത്തരത്തിൽ ദുർബ്ബലയായ പുഴകളിലേക്ക് ജലമെത്തുന്നത് മഴ വഴിയാണ്. മഴയുടെ അവസ്ഥ വർഷാവർഷം അതീവ ദുർബ്ബലമായി വരുന്നു. ഇന്ത്യയിൽ 93% ശരാശരി മഴ ലഭിക്കുമെന്ന് പ്രവചിച്ചയിടത്ത് ലഭിച്ചത് 90% ൽ താഴെ. കേരളത്തിലെ ലഭ്യത നിലവിലുള്ളതിൽ നിന്നും 29% കുറഞ്ഞു. മഴയുടെ ലഭ്യതക്കുറവ് നമ്മുടെ വൃഷ്‌ടിപ്രദേശങ്ങിൽ പ്രതിസന്ധി സൃഷ്‌ടിച്ചു. നീരൊഴുക്ക് കുറഞ്ഞത് ജലയളവിനെ കാര്യമായി തന്നെ ബാധിച്ചു. വൃഷ്‌ടിപ്രദേശങ്ങളുടെ വിസ്‌തൃതി കുറയുന്നു എന്നത് ഇതിനിടയിൽ നടക്കുന്നുണ്ട്. മഴ കുറയുന്നു എന്നത് യാഥാർത്ഥ്യം. ലഭിക്കുന്ന വെള്ളം നാം കൃത്യമായി സംരക്ഷിക്കപ്പെടാതെ പോകുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം. മഴവെള്ള സംരക്ഷണം ഉറപ്പു വരുത്തുവാൻ ഒട്ടേറെ പദ്ധതികൾ നടക്കുന്നു. പക്ഷെ പ്രാവർത്തികമാകുന്നുണ്ടോ?

വീടുകളിൽ, പൊതുയിടങ്ങളിൽ മഴവെള്ളം സംരക്ഷിക്കാൻ പദ്ധതി, കിണർ, കുളം റീചാർജ്ജ് പദ്ധതി, മഴക്കാലം മുൻനിർത്തിയുള്ള നവീകരണ പ്രവർത്തനങ്ങൾ, അങ്ങിനെ ഏറെ പ്രവർത്തനങ്ങൾ ഒരു വശത്ത്. മറുവശത്ത് തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ വേറെ. പദ്ധതികൾ നിരവധി, പക്ഷെ ജലലഭ്യത താഴേക്ക് തന്നെ. തൊഴിലുറപ്പ് പ്രവർത്തനങ്ങൾ വഴിയുള്ള ജലശ്രോതസ്സ്  നവീകരണ പ്രവർത്തനങ്ങൾ മിക്കപ്പോഴും ഗുണത്തേക്കാളേറെ ദോഷഫലമാണ് നൽകുന്നത്. കുളങ്ങൾ, കൊക്കർണികൾ എന്നിവ ആഴം വർദ്ധിപ്പിച്ച്, പാർശ്വഭിത്തികൾ കെട്ടുമ്പോൾ അവയിലെ സ്വാഭാവിക നീരൊഴുക്കും, ചുറ്റുമുള്ള ജൈവ ആവാസവ്യവസ്‌തകളും ഇല്ലാതാകുന്നു. ഇത് അവയുടെ സ്വാഭാവിക നിലനിൽപ്പ് നഷ്‌ടപ്പെടുവാൻ ഇടയാക്കുന്നുണ്ട്.

ജലത്തിന്റേയും ജലശ്രോതസ്സുകളുടേയും ജീവിതം നമ്മുടെ കൂടിയാണ്. ഒരു ജീവൻ സംരക്ഷിക്കുമ്പോൾ ഒട്ടേറെ ജീവനുകളാണ് സംരക്ഷിക്കപ്പെടുന്നത് എന്ന മാനവിക ബോധ്യത്തോടെ നാം പ്രവർത്തനസജ്ജമാകേണ്ട കാലമാണിത്.

1 Comment
  1. Paul 3 years ago

    ജലത്തിന്റേയും ജലശ്രോതസ്സുകളുടേയും ജീവിതം നമ്മുടെ കൂടിയാണ്. ഒരു ജീവൻ സംരക്ഷിക്കുമ്പോൾ ഒട്ടേറെ ജീവനുകളാണ് സംരക്ഷിക്കപ്പെടുന്നത് എന്ന മാനവിക ബോധ്യത്തോടെ നാം പ്രവർത്തനസജ്ജമാകേണ്ട കാലമാണിത്. Very true and we should follow this. thanks,

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account