ഇവളൊരു യാചക..
അവകാശികളാരുമില്ലാതെയീ-
തെരുവിലലയുന്നൊരു യാചക…
നിറംമാഞ്ഞ കിനാക്കളും പേറി,
നിറമാർന്ന നഗരത്തിൽ
നിറയാത്ത കീശയിൽ
നാണയത്തുട്ടിനായ്
അലയുമൊരു യാചക…
വെയിലൊ മഴയോ,
എന്തുതന്നായാലും അവയൊന്നുമേശാതെ
തെരുവിലലയുമൊരു യാചക…
അവകാശിയും അവകാശങ്ങളു-
മില്ലാത്ത യാചക…
ചിലയിടങ്ങളിൽ പ്രതിമകളായ് ചായം പൂശിയ
ദൈവങ്ങൾക്കു നടുവിലും,
ചിലയിടത്തിവൾ, ക്ഷേത്ര-
ഗോപുരവാതുക്കലും ഇവളെ കാണാം…
ചവറ്റുകൂനകൾക്കിടയിലും
പടുവൃദ്ധരാം രോഗികൾക്കിടയിലും ഇവളുണ്ടാകും….
ചവിറ്റുകൊട്ടയിലാരോ
വലിച്ചെറിഞ്ഞതാ-
ഭക്ഷണപ്പൊതികളിൽ
രുചിയുടെ പുതിയ കൂട്ടുകൾ
കണ്ടെത്തിയും…
ദ്രവിച്ചുജീർണിച്ചതാമൊരു-
ടാങ്കിലെ പുളിപ്പുവെള്ളത്തിൽ
കോളയും സർബത്തും കണ്ടെത്തുന്നവൾ…
വഴിയിൽ കിട്ടിയ തുണിക്കഷണത്തിൽ
നാണംമറയ്കാൻ പാടുപെടും
ഇവളീത്തെരുവിൻ യാചക…
കാമക്കൊതിയുടെ കണ്ണുകൾ
പേറിനടക്കും പരിഷ് കൃതരാം
പേപ്പട്ടികളലയും രാത്തെരുവിൽ
കുഞ്ഞായാലും വൃഥയായാലും
പിച്ചിചീന്തപ്പെടുമിവൾ
ദാരുണമായ്…
കണ്ടിട്ടും നാം കാണാതകലും
ഇതുമീത്തെരുവിൻ
ദുരന്തകഥ….

10 Comments
 1. Krishna 2 years ago

  touching lines…

 2. കവിത നന്നായിരുന്നു . അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥന .. വൃഥ , ചവിറ്റു , തന്നായാലും തുടങ്ങിയ തെറ്റുകള്‍ പ്രത്യക്ഷത്തില്‍ ഉണ്ട് . അതുപോലെ ചിലയിടങ്ങളില്‍ അല്പം ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി . ഉദാഹരണത്തിന്
  ചിലയിടങ്ങളിൽ പ്രതിമകളായ്
  ചായം പൂശിയ
  ദൈവങ്ങൾക്കു നടുവിലും
  ചിലയിടത്തിവൾ, ക്ഷേത്ര-
  ഗോപുരവാതുക്കലും ഇവളെ കാണാം… എന്ന വരിയെ
  ചിലയിടങ്ങളില്‍ പ്രതിമകളായ്
  ചായം പൂശിയ
  ദൈവങ്ങള്‍ക്ക് നടുവില്‍,
  ചിലയിടങ്ങളില്‍ ക്ഷേത്ര
  ഗോപുരവാതില്‍ക്കലുമിവളെ കാണാം. എന്നായിരുന്നുവെങ്കില്‍ നന്നായിരുന്നേനെ എന്ന് വായനയില്‍ തോന്നി. ഇവള്‍ പിന്നെ ഇവളെ കാണാം എന്ന ആവര്‍ത്തനം ഒഴിവാക്കിയിരുന്നെങ്കില്‍ എന്നാണു ഉദ്ദേശിച്ചത് . ആശംസകള്‍ .

  • Author

   നന്ദി…. ഈ വായനയ്ക്കും അഭിപായത്തിനും …
   ഇനിയും എന്റെ രചനകൾ വായിക്കുമെന്നും പ്രോത്സാഹനങ്ങളും വിമർശനങ്ങളും അറിയിക്കുമെന്നും വിശ്വസിക്കുന്നു…

 3. Haridasan 2 years ago

  നന്നായിട്ടുണ്ട് ..

 4. Ajaykalyani 2 years ago

  നന്നായി
  ഒരിഷ്ടം

 5. Meera Achuthan 2 years ago

  നല്ല കവിത ..
  നന്നായിരിക്കുന്നു.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account