കാലമാം യവനിക പ്രഹസനമാവുമ്പോൾ
ഞാനിതാ മുങ്ങുന്നു അന്ധകാരക്കയത്തിൽ
തിന്മതൻ കരാള ഹസ്തങ്ങൾ ഉണ്ടതിൽ
നന്മതൻ നേരിനെ ചീന്തി വലിക്കുവാൻ.
ടച്ച് ഫോണും യുക്യാം സെൽഫിയും
മിന്നിത്തിളങ്ങുന്നു കൊള്ളിമീൻ പോലെ.
വയ്യിനി തോഴനെ നോക്കി ചിരിക്കുവാൻ
ഉണ്ടല്ലോ എൻ പ്രിയ ക്യാമറ ക ണ്ണുകൾ.
വയ്യിനി ഭൂലോകം ചുറ്റി നടക്കുവാൻ
ഉണ്ടല്ലോ ഗൂഗിളിൻ സെർച്ച് ടാഗുകൾ.
ഉച്ചത്തിൽ റാപ്പുകൾ മുഴങ്ങിത്തുടങ്ങവെ
ഉരി അറ്റ മറ്റൊരു ലോകം പിറക്കുന്നു.
ഉറ്റവർ തന്നുടെ ഏങ്ങലിൽപ്പോലും
ഉണരാത്ത കാഹളത്തിരമാല പൂകുന്നു.
പ്രിയരെ വരൂന്നു ഞാൻ
പുത്തൻ കാലത്തിൻ പകർപ്പുമായ്,
നമിച്ചു കൊൾക, മരണം ലൈക്കിലൊതുക്കും
ഈ മാനവികതയെ …

5 Comments
 1. ആധുനിക കവിതയെന്നു ലേബലൊട്ടിച്ച് മാറ്റിനിർത്താനാവാത്ത കവിത… ഇന്നത്തെ സമൂഹത്തെയും ഇന്റർനെറ്റ് എന്ന ചിലന്തിവലയിൽ കണ്ണികളാക്കപ്പെടുന്ന യുവത്വത്തിന്റെയും നേർമുഖം അച്ചടക്കത്തോടെ സരസമായി അവതരിപ്പിച്ചിരിക്കുന്നു…. എഴുത്തുകാരിക്ക് ഭാവുകങ്ങൾ നേരുന്നു….

 2. sugathan Velayi 3 years ago

  ഇന്റർനെറ്റ് യുഗത്തിന്റെ നേരറിവുകൾ കരളുറപ്പോടെ വിളിച്ചു പറയുന്ന കവിത.
  അഭിനന്ദനങ്ങൾ

 3. Meera Achuthan 3 years ago

  നന്മയും തിന്മയും എല്ലാരിലുമുണ്ട്,എല്ലാറ്റിലുമുണ്ട്.നമ്മുടെപുത്തൻ തലമുറ ഇന്റർനെറ്റ് എന്ന ചിലന്തിവലയിലെനന്മകൾ മാത്രംഗ്രഹിച്ച്,മരണത്തെപ്പോലുംലെെക്കിലൊതുക്കാതെ നന്മയുടെ പ്രതീകങ്ങളായ് തീരട്ടെ എന്ന് പ്രത്യാശിക്കുന്നു.
  കവിത നന്നായിരിക്കുന്നു,അഭിനന്ദനങ്ങൾ.

 4. Meera Achuthan 3 years ago

  നന്മയും തിന്മയും എല്ലാരിലുമുണ്ട്, എല്ലാറ്റിലുമുണ്ട്. നമ്മുടെ പുത്തൻ തലമുറ ഇന്റർനെറ്റ് എന്ന ചിലന്തിവലയിലെ നന്മകൾ മാത്രം ഗ്രഹിച്ച്, മരണത്തെപ്പോലും ലെെക്കിലൊതുക്കാതെ നന്മ നിറഞ്ഞവരാവട്ടെ എന്ന് പ്രത്യാശിക്കുന്നു.
  കവിത നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ.

 5. Pramod 3 years ago

  മരണം ലൈക്കിലൊതുക്കും ഈ മാനവികതയെ … ഇന്നത്തെ ജനറേഷൻ്റെ മുഖം തുറന്നുകാട്ടുന്ന കവിത… നന്നായിട്ടുണ്ട്..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account